
മലയാളത്തില്‍ ഇന്നുള്ളതില്‍ ഏറ്റവും സീനിയറായ സംവിധായകനാണ് ഹരിഹരന്. ആദ്യകാലത്ത് കോമഡി സിനിമകളും പിന്നീട് കുടുംബ സിനിമകളും ചരിത്ര സിനിമകളുമൊക്കെ പറഞ്ഞ ഹരിഹരന് എംടിയുടെ തിരക്കഥ തന്റെ സിനിമയ്ക്ക് വേണ്ടി ഏറ്റവും നന്നായി പ്രയോജനപ്പെടുത്തിയ മുന്‍നിര സംവിധായകന് കൂടിയായിരുന്നു. മലയാള സിനിമയില്‍ വലിയ ഹിറ്റുകള്‍ സൃഷ്ടിച്ച ഹരിഹരന് കാലഘട്ടത്തെ അതിജീവിച്ച് സിനിമ പറയുന്നതില്‍ പരാജയം നേരിടേണ്ടി വന്നിട്ടുണ്ട്. പ്രേം പൂജാരിയും, മയൂഖവും, ഏഴാമത്തെ വരവുമൊക്കെ ഹരിഹരന്റെ പ്രതിഭാ സ്പര്‍ശം അടയാളപ്പെട്ട സിനിമയായി പ്രേക്ഷകര്‍ക്ക് തോന്നാതിരുന്നതും ആ സിനിമയുടെ വാണിജ്യ വിജയത്തെ ബാധിച്ചു. സൈജു കുറുപ്പിനെ നായകനാക്കി ഹരിഹരന് ചെയ്ത മയൂഖം എന്ന സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണിച്ചപ്പോള്‍ അതിന്റെ തിരക്കഥ അത്ര ശക്തിയുള്ളതല്ലെന്ന് താന്‍ തുറന്നു പറഞ്ഞെന്ന് പി ശ്രീകുമാര്‍ പറയുന്നു. ഒരു ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് പി ശ്രീകുമാര്‍ ഹരിഹരന് സിനിമയുടെ മോശം തിരക്കഥയെക്കുറിച്ച് തുറന്നു സംസാരിച്ചത്.
‘ഹരിഹരന് ‘മയൂഖം’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ ഞാന്‍ അതിന്റെ സ്ക്രിപ്റ്റ് വായിച്ചിട്ട് ഇത് അത്ര പോര എന്ന മറുപടിയാണ് നല്‍കിയത്, ‘സര്‍ഗം’ പോലെയുള്ള മുന്‍ ഹരിഹരന് ചിത്രങ്ങളുടെ കുറെ അംശങ്ങള്‍ ചേര്‍ത്തുവെച്ച തിരക്കഥ മാത്രമാണെന്നായിരുന്നു എന്റെ മറുപടി. ഈ സിനിമ ചെയ്യാതിരിക്കുന്നതാ നല്ലതെന്നും പറഞ്ഞു. അപ്പോള്‍ ഹരിഹരന് പറഞ്ഞു തനിക്ക് ഇതില്‍ ഒരു റോള്‍ ഉണ്ടെന്ന്. ഞാന്‍ പറഞ്ഞു എനിക്ക് ആ വേഷം വേണ്ടെന്ന്. എന്റെ സിനിമയില്‍ ഒരു സീനില്‍ അഭിനയിക്കാന്‍ ആളുകള്‍ ക്യൂ നില്ക്കാറുണ്ടെന്ന മറുപടി അദ്ദേഹം നല്കിയപ്പോള് ഞാന്‍ പറഞ്ഞു ‘തന്റെ സിനിമയില്‍ അവസരം തന്നിട്ടും അഭിനയിക്കാത്ത ആദ്യത്തെ നിഷേധി’ ഞാന്‍ ആയിക്കോട്ടെയെന്ന്. ഇതെല്ലാം അങ്ങോട്ടും ഇങ്ങോട്ടും ഒരു തമാശയോടെ തന്നെയാണ് പറഞ്ഞത്
Post Your Comments