ശ്രീകുമാരന്‍ തമ്പി എന്ന അതുല്യ പ്രതിഭയാണ് മമ്മൂട്ടി മോഹന്‍ലാല്‍ എന്നിവരെ നായകന്മാരാക്കി മലയാള സിനിമയില്‍ അവതരിപ്പിച്ചത്. ശ്രീകുമാരന്‍ തമ്പി ചിത്രത്തില്‍ ഇരുപത്തി രണ്ട് വയസ്സുള്ളപ്പോള്‍ മോഹന്‍ലാല്‍ നായക തുല്യമായ വേഷം ചെയ്തു. പിന്നീട് ജയന് എന്ന കഥാപാത്രമായി യുവജനോത്സവം എന്ന സിനിമയിലും മോഹന്‍ലാല്‍ നിറഞ്ഞു നിന്നു.തന്റെ കരിയറില്‍ ശ്രീകുമാരന്‍ തമ്പിയുമായി ചെയ്ത ഏറ്റവും മികച്ച സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ലാല്‍.
‘വ്യക്തി ബന്ധങ്ങളുടെ ആഴം പ്രേക്ഷകര്‍ക്ക് മനസിലാക്കി കൊടുത്ത യുവജനങ്ങളുടെ കഥ പറഞ്ഞ സിനിമയായിരുന്നു ശ്രീകുമാരന്‍ തമ്പി സാര്‍ പറഞ്ഞ ചെയ്ത യുവജനോത്സവം എന്ന ചിത്രം. യുവജനോത്സവം എന്ന ചിത്രത്തിലൂടെ അന്നത്തെ യുവാക്കളുടെ മനസ്സാണ് ശ്രീകുമാരന്‍ തമ്പി സാര്‍ പറഞ്ഞിരിക്കുന്നത്. പ്രത്യേകിച്ച് ചില കാമ്പസ് ചിന്തകള്‍. ഇത് അന്നത്തെ യുവജനങ്ങള്‍ ഏറ്റെടുത്തു. ക്യാമ്പസ് പ്രണയം ഇല്ലാത്ത ക്യാമ്പസ് സിനിമ കൂടിയായിരുന്നു യുവജനോത്സവം. പ്രണയ ചിന്തകളുമായി നടക്കുന്ന ഒരു കൂട്ടും ചെറുപ്പക്കാരുടെ മനസ്സ് അതായിരുന്നു ചിത്രത്തിന്റെ പ്രമേയം. ‘യുവജനോത്സവം’ എന്ന ചിത്രത്തിലെ നായകന് പ്രണയമല്ല ഉണ്ടായിരുന്നത്. വാത്സല്യമായിരുന്നു. ഒരു നായകനും നായികയും കണ്ടുമുട്ടിയാല്‍ ഉടന്‍ പ്രണയിക്കണം എന്ന സിനിമാ തത്ത്വത്തിന് എതിരായിട്ടാണ് തമ്പി സാര്‍ ആ സിനിമ പറഞ്ഞിരിക്കുന്നത്’
Post Your Comments