മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യര്‍ നിര്‍മ്മാണത്തിലേയ്ക്കും ചുവടു വയ്ക്കുകയാണ്. തന്റെ സഹോദരന് മധുവാര്യര്‍ ഒരുക്കുന്ന ലളിതം സുന്ദരമാണ് താരത്തിന്റെ പുതിയ ചിത്രം. ഇതിന്റെ ഷൂട്ടിങ്ങിനിടയിലാണ് ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. ചിത്രീകരണം നിര്‍ത്തിവെച്ച് മഞ്ജു വാര്യരും മധു വാര്യരും വീട്ടിലാണിപ്പോള്‍.
ഇപ്പോഴിതാ ലളിതം സുന്ദരത്തിലെ ലുക്ക് പങ്കുവെച്ച് എത്തിയിരിക്കുകയാണ് മഞ്ജു വാര്യര്‍. കൂളിങ് ഗ്ലാസണിഞ്ഞ് സ്റ്റൈലിഷായുള്ള ചിത്രം ഇതിനകം തന്നെ വൈറലായി. അതീവ സുന്ദരിയായുള്ള മറ്റൊരു ചിത്രമായിരുന്നു താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. നിങ്ങളുടെ ശാന്തതയുണ്ടാക്കുന്നത് നിങ്ങള്‍ തന്നെയാണെന്നായിരുന്നു ക്യാപ്ഷന്‍. അനുമോള്‍, കാളിദാസ് ജയറാം, സൃന്ദ, അനുശ്രീ തുടങ്ങിയവര്‍ ചിത്രത്തിനടിയില്‍ കമന്റുകളുമായെത്തിയിരിക്കുകയാണ്.
ബിജു മേനോനാണ് ചിത്രത്തിലെ നായകന്. നീണ്ട ഇടവേളകള്‍ക്ക് ശേഷം ബിജു മേനോനും മഞ്ജു വാര്യരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ലളിതം സുന്ദരം.
Post Your Comments