കുടുംബ പരമ്പരകള്‍ക്ക് ആരാധകര്‍ ഏറെയാണ്. എന്നാല്‍ ജനപ്രിയ പരമ്പര മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ നിന്നും ജസ്റ്റിന് പിന്‍വാങ്ങി. ഈ പരമ്പരയില്‍ അരുണ്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരുന്നത്. മനുവിനും അഞ്ജനയ്ക്കുമിടയില് അരുണ്‍ എന്ന കഥാപാത്രമായെത്തുന്നത് ജസ്റ്റിനാണ്. അരുണിന് അഞ്ജനയോട് പ്രണയമുണ്ടായിരുന്നു. എന്നാല്‍ അഞ്ജനയ്ക്ക് അങ്ങനെയൊരു താല്പര്യമുണ്ടായിരുന്നില്ല. അപ്രതീക്ഷിത സംഭവവികാസങ്ങള്‍ക്ക് ശേഷം മനുവും അഞ്ജനയും ഒരുമിച്ച ഈ പരമ്പരയില്‍ നിന്നും താരം പിന്മാറിയതായി സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് അറിയിച്ചത്.
അരുണ്‍ എന്ന കഥാപാത്രത്തിന് വിട, ജോലിത്തിരക്കുകള്‍ കൊണ്ട് ഇനി മഞ്ഞില്‍ വിരിഞ്ഞ പൂവില്‍ ഉണ്ടാവില്ല. ഇത്രയും നാളും എല്ലാവരും തന്ന സ്നേഹത്തിന് ഒരുപാട് നന്ദിയെന്നുമായിരുന്നു താരം കുറിച്ചത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ അരുണിന്റെ ഫോട്ടോയ്ക്കൊപ്പമായാണ് ഈ പോസ്റ്റിട്ടത്.
സിവില്‍ എഞ്ചിനിയീറാണ് ജസ്റ്റിന്. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സീരിയല്‍ ഷൂട്ടിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്.
Post Your Comments