മൊട്ടയടിക്കൽ ചലഞ്ച് ഏറ്റെടുത്തത് നടി ജ്യോതിർമയി ; ചിത്രം പങ്കുവെച്ച് അമൽ നീരദ്

വീട്ടിലിരിപ്പ് കാലത്ത് കേശഭാരം ഇറക്കിവെച്ച് പുതിയ മുടിയിഴകൾ കിളിർത്തുവരട്ടെ എന്ന ലക്ഷ്യത്തോടെ നിരവധിപേരാണ് മൊട്ടയടിക്കൽ ചലഞ്ച് ഏറ്റെടുത്തിരിക്കുന്നത്.

ഒരു കാലത്ത് മലയാളികളുടെ പ്രിയ താരമായി തിളങ്ങിയിരുന്ന നടിയാണ് ജ്യോതിർമയി. വിവാഹത്തോടെ അഭിനയ രംഗത്ത് നിന്ന് മാറി നിൽക്കുകയാണ് താരം. ഇപ്പോഴിതാ ലോക്ക്‌ഡൗൺ കാലത്ത് തലമൊട്ടയടിക്കൽ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് താരം. വീട്ടിലിരിപ്പ് കാലത്ത് കേശഭാരം ഇറക്കിവെച്ച് പുതിയ മുടിയിഴകൾ കിളിർത്തുവരട്ടെ എന്ന ലക്ഷ്യത്തോടെ നിരവധിപേരാണ് മൊട്ടയടിക്കൽ ചലഞ്ച് ഏറ്റെടുത്തിരിക്കുന്നത്.

 

സംവിധായകനും സിനിമോട്ടോഗ്രാഫറും ജ്യോതിർമയിയുടെ ഭർത്താവുമായ അമൽ നീരദാണ് ഭാര്യയുടെ പുതിയ ചിത്രം സോഷ്യൽ മീഡിയിൽ പങ്കുവച്ചിരിക്കുന്നത്. തമസോമ ജ്യോതിർഗമയ എന്നാണ് ചിത്രത്തിന് അമൽ നീരദ് നൽകിയ ക്യാപ്ഷൻ.

Share
Leave a Comment