CinemaGeneralLatest NewsMollywoodNEWS

”എന്റെ ജീവിതത്തിലെ  നല്ലപാതിയാണ് നീ” ; സഹോദരിയ്ക്ക് ജന്മദിനാശംസകൾ നേർന്ന്  ആര്യ 

പിറന്നാള്‍ ദിനത്തില്‍ അര്‍ദ്ധരാത്രിയില്‍ തന്നെ ആര്യ സഹോദരിയെ വീഡിയോ ചാറ്റും ചെയ്തിരുന്നു

നടിയായും  അവതാരകയായും പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ്  ആര്യ.  ബിഗ് ബോസ് സീസൺ രണ്ടിലെ മത്സരാർത്ഥി കൂടിയായിരുന്നു ആര്യ.  എന്നാൽ  ഷോയിൽ നിന്നും  പുറത്തിറങ്ങിയ ശേഷം  നിരവധി വിമർശനങ്ങളാണ്  ആര്യ നേരിടേണ്ടി വന്നത്.    സോഷ്യൽ മീഡിയയിലും സജീവമായ  ആര്യ  ഇപ്പോഴിതാ  തന്റെ പ്രിയ സഹോദരിക്ക്  പിറന്നാള്‍  ആശംസകൾ  നേർന്നിരിക്കുകയാണ്.

 

സഹോദരിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് ആര്യ വാചാലയായത്. ”എല്ലാ കാലത്തെയും എന്റെ ക്രൈം പാര്‍ട്‌നര്‍. എന്റെ ആത്മസഹോദരി. എന്റെ നല്ലപാതി. എന്റെ ജീവിതത്തില്‍ നീ ഉള്ളത് വലിയൊരു അനുഗ്രഹമാണ്. നിന്നെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു. എന്ത് തന്നെയായാലും എന്റെ നന്മയിലും മോശം അവസ്ഥയിലും കൂടെ ഉണ്ടായിരുന്നതിന് നന്ദി. പിറന്നാള്‍ ആശംസകള്‍”…- ആര്യ കുറിച്ചു.

രശ്മി വരുണ്‍ എന്നാണ് സഹോദരിയുടെ പേര്. സഹോദരിയെ ടാഗ് ചെയ്ത് കൊണ്ടാണ് ആര്യ ഇതൊക്കെ പറഞ്ഞത്.  ഇതേ സമയം പിറന്നാള്‍ ദിനത്തില്‍ അര്‍ദ്ധരാത്രിയില്‍ തന്നെ ആര്യ സഹോദരിയെ വീഡിയോ ചാറ്റും ചെയ്തിരുന്നു. മകള്‍ റോയയും ഒപ്പമുണ്ടായിരുന്നു. പിറന്നാള്‍ ചിരി കണ്ടോ? എന്റെ ജീവിതത്തില്‍ നീ ഉള്ളത് അനുഗ്രഹിക്കപ്പെട്ടതാണ് സഹോദരിയെന്ന് വീണ്ടും പറഞ്ഞ് വീഡിയോ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടും ആര്യ പങ്കുവെച്ചിരുന്നു.

 

 

 

shortlink

Related Articles

Post Your Comments


Back to top button