
തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികമാരിലൊരളാണ് അമല പോള്‍. സുഹൃത്തും മുംബൈയില്‍ നിന്നുള്ള ഗായകനുമായ ഭവ്നിന്ദര് സിംഗുമായുള്ള താരത്തിന്റെ വിവാഹം കഴിഞ്ഞതായി വാർത്തകൾ നേരെത്തെ പുറത്ത് വന്നിരുന്നു. ഭവ്നിന്ദര് ”ത്രോബാക്ക്” എന്ന ഹാഷ്ടാഗോടെ ഇൻസ്റ്റാഗ്രാമിൽ വിവാഹ ചിത്രങ്ങൾ പങ്കുവച്ചതോടെയാണ് ഇത് വലിയ ചർച്ചയാകുന്നത്. എന്നാൽ അതിന് പിന്നാലെ പേജിൽ നിന്ന് ചിത്രങ്ങൾ അപ്രത്യക്ഷമാവുകയും ചെയ്തു. ഇതോടെ ഇരുവരും നേരത്തെ വിവാഹിതരായെന്നും പിന്നീട് വേർപിരിഞ്ഞതാണെന്നും ഗോസിപ്പുകൾ പരന്നു.
ഇപ്പോഴിതാ അഭ്യൂഹങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് അമല പോള്‍. താനിപ്പോള്‍ സിനിമകളുമായി തിരക്കിലാണെന്നും സമയമാകുമ്പോള്‍ വിവാഹക്കാര്യം തുറന്നു പറയുമെന്നും ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അമല വ്യക്തമാക്കി.
“എന്റെ വിവാഹത്തിന് ഇനിയും സമയമുണ്ട്. ഇപ്പോള്‍ ഞാന്‍ സിനിമകളുമായി തിരക്കിലാണ്. ആ തിരക്കുകള്‍ ഒഴിഞ്ഞ ശേഷം വിവാഹത്തെക്കുറിച്ച് ഞാന്‍ അറിയിക്കും. ഞാനെന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളതാണ്, അതുപോലെ വിവാഹവും ഞാന്‍ അറിയിക്കും. അതുവരെ ഗോസിപ്പുകള്‍ പ്രചരിപ്പിക്കരുത്. സമയമാകുമ്പോള്‍ ഞാന്‍ അറിയിക്കും”- അമല പറഞ്ഞു.
Post Your Comments