
മോഹൻലാൽ–പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമാണ് ലൂസിഫര്‍. ചിത്രം തെലുങ്കിലേക്ക് റീമേക് ചെയ്യാനുള്ള ഒരുക്കത്തിലാണ് ചിരഞ്ജീവി. മോഹൻലാലിന്റെ റോളാണ് ചിരഞ്ജീവി അവതരിപ്പിക്കുന്നത്. ചിത്രത്തിൽ പൃഥ്വിരാജ് ചെയ്ത അതിഥി വേഷം അല്ലു അർജുൻ ചെയ്യുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഇപ്പോഴിതാ ഇത് അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടന്റെ ടീം.
ഏതായാലും ലൂസിഫർ തെലുങ്കു റീമേക്കിന്റെ കൂടുതൽ വിവരങ്ങൾ വരാൻ കാത്തിരിക്കുകയാണ് ചിരഞ്ജീവി ആരാധകർ. അതേ സമയം അടുത്ത വർഷം മോഹൻലാലിനെ തന്നെ നായകനാക്കി ലൂസിഫറിന്റെ രണ്ടാം ഭാഗം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് പൃഥ്വിരാജ് സുകുമാരൻ.
Post Your Comments