BollywoodGeneralLatest News

നായ്ക്കള്‍ക്ക് ഭക്ഷണം, റേഷന്‍ വിതരണം ഇതിനു ശേഷം വീട്ടില്‍ എത്തിയാല്‍ വസ്ത്രങ്ങള്‍ സോപ്പിലും ചൂടുവെള്ളത്തിലും മുക്കിവച്ച ശേഷമാണ് കുളിക്കുക; മുടി സൂക്ഷിക്കാന്‍ ബുദ്ധിമുട്ടാണ്’; മൊട്ടയടിച്ച് നടി ജയ ഭട്ടാചാര്യ

എന്റെ മുടി സൂക്ഷിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. അതിനാല്‍ ഞാന്‍ ഒരു തീരുമാനമെടുത്തു

കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ തല മൊട്ടയടിച്ച് ഹിന്ദി നടി ജയ ഭട്ടാചാര്യ. രാജ്യം ലോക്ഡൗണില്‍ തുടരവെ ആവശ്യക്കാരെ സഹായിച്ചെത്തുമ്പോള്‍ തന്റെ മുടി സൂക്ഷിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് മുടി മുറിക്കുന്നതെന്ന് ജയ പറയുന്നു. തല ഷേവ് ചെയ്യുന്നതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് താരം.

”ഞാന്‍ മുടി നന്നായി കഴുകിയിട്ടുണ്ട്, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുകയോ റേഷന്‍ വിതരണം ചെയ്യുകയോ ചെയ്ത ശേഷം ഞാന്‍ വീട്ടിലെത്തുമ്പോഴെല്ലാം പകലോ രാത്രിയോ ആകുന്നു. എന്റെ മുടി കഴുകുന്നത് ഞാന്‍ ഒരു വലിയ കാര്യമാക്കി മാറ്റുന്നു. ഞങ്ങളുടെ വീട്ടിലെ എല്ലാവരും വസ്ത്രങ്ങള്‍ സോപ്പിലും ചൂടുവെള്ളത്തിലും മുക്കിവച്ച ശേഷമാണ് കുളിക്കുക. എന്റെ മുടി സൂക്ഷിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. അതിനാല്‍ ഞാന്‍ ഒരു തീരുമാനമെടുത്തു” എന്ന് പറഞ്ഞു കൊണ്ട് എത്തിയ നടി രണ്ടാമത്തെ വീഡിയോയിലൂടെ തല മൊട്ടയടിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button