കുഞ്ചാക്കോ ബോബൻ കഴിഞ്ഞാൽ മലയാളത്തിലെ അടുത്ത എവർഗ്രീൻയൂത്ത് ഐക്കണാണ് സുധീഷ്. സഹോദരനായു സുഹൃത്തായും കോളജ് കുമാരനായും പ്രേക്ഷകര്‍ക്ക് മുന്നില്‍ നിരവധി തവണയാണ് സുധീഷ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തില്‍ വന്ന ബ്രേക്കിനെ കുറിച്ച് സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലുമായുള്ള അഭിമുഖത്തില്‍ മനസ്സ് തുറന്നിരിക്കുകയാണ് താരം.
‘സ്റ്റീരിയോ ടൈപ്പ് ആയ വേഷങ്ങള്‍ മാത്രം ലഭിച്ചു കൊണ്ടിരുന്ന അഭിനേതാവായിരുന്നു ഞാന്‍. നായകന്റെ സുഹൃത്തായോ ചങ്ങാതിയായോ ഉള്ള വേഷങ്ങളാണ് കൂടുതലായും എന്നെ തേടിയെത്തിയത്. നല്ല വേഷങ്ങള്‍ കരിയറിന്റെ തുടക്കത്തില്‍ ലഭിച്ചെങ്കിലും പിന്നീട് അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ തന്നെ തേടി എത്തിയില്ല. ഒരേ തരത്തിലുള്ള കഥാപാത്രങ്ങള്‍ മാത്രം ലഭിച്ചപ്പോള്‍ അവസരങ്ങള്‍ കുറഞ്ഞു. എന്നാല്‍, അതില്‍ നിന്നെല്ലാം മാറി ചിന്തിക്കാന്‍ തന്നെ പുതിയ സിനിമകള്‍ സഹായിച്ചു സുധീഷ് പറഞ്ഞു.
ഇന്ന് പ്രായം കൂടിയ വേഷങ്ങളിലും ചെറുപ്പക്കാരന്റെ റോളിലും തന്നെ അഭിനയിക്കാൻ വിളിക്കുന്നുണ്ട്. അത് സന്തോഷം നൽകുന്ന ഒന്നാണ്. പുതിയ വേഷവും അതിലൂടെ കിട്ടുന്ന അംഗീകാരങ്ങളും അഭിനയജീവിതത്തില്‍ ഇനിയുമേറെ ദൂരം താണ്ടാനുണ്ടെന്ന് ഓര്‍മപ്പെടുത്തുന്നു”.- സുധീഷ് വ്യക്തമാക്കി.
Post Your Comments