CinemaGeneralLatest NewsMollywoodNEWS

‘തല്ലി വളർത്തണ്ടവരെ തല്ലി തന്നെ വളർത്തണം സാറേ’ ; പത്തനംതിട്ടയിൽ നടന്ന കൊലപാതകത്തിൽ പ്രതികരണവുമായി നടൻ ധനേഷ് ആനന്ദ്

ഇപ്പോളത്തെ പിള്ളേരെ സ്‌കൂളിൽ തല്ലാൻ പാടില്ല, വീടുകളിൽ തല്ലാൻ പാടില്ല, അവരെ സ്നേഹം കൊണ്ട് കീഴ്പെടുത്തണമത്രേ

കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ നടന്ന കൊലപാതകം.  അരുകൊലയ്ക്ക് കാരണമായത് കേവലം പതിനാല് വയസ്സ് മാത്രം പ്രായമുള്ള കുട്ടികൾ തമ്മിലുള്ള കൊടും പകയാണ്. കൂട്ടുകാരനെ എറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയതിന് പിന്നിലെ കാരണമായത് പബ്ജി കളിച്ചതിനെ തുടർന്നുണ്ടായ വാക്കേറ്റവും. ഇപ്പോഴിതാ ഈ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ധനേഷ് ആനന്ദ്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇതിനെ കുറിച്ച് പറയുന്നത്.

കുറിപ്പിന്റെ പൂർണരൂപം……………………….

പണ്ടൊക്കെ പാടത്തും പറമ്പത്തും ഒക്കെ വെച്ച് അടി ഉണ്ടാക്കിയാലും തിരിച്ചു പോകുമ്പോൾ കൂട്ടുകാരുടെ തോളിൽ കൈ ഇട്ട് തന്നെയാ നടന്നിരുന്നത്. കുരുത്തക്കേട് കാണിച്ചാൽ മാഷുമാരുടെ കയ്യിലെ ചൂരൽ പ്രയോഗം ഓർമ്മ വരും. ഒരു അടി കിട്ടിയാൽ രണ്ട് മൂന്ന് ദിവസം നീറ്റൽ കാണും. ചന്തി ഉറപ്പിച്ചു ബെഞ്ചിൽ ഇരിക്കാൻ പറ്റില്ല. ഒപ്പം വീട്ടിൽ നിന്നും കിട്ടുന്ന തല്ല് വേറെയും..

പേടി കൊണ്ട് തന്നെയാണ് ഉള്ളിൽ പൊങ്ങി വന്ന പല കുരുത്തക്കേടുകളും അവിടെ തന്നെ കുഴിച്ചു മൂടിയത്. തെറ്റ് ചെയ്താൽ അടി കിട്ടും എന്ന പേടി വളർന്ന് വരുമ്പോൾ സ്വയം തെറ്റിൽ നിന്നും മാറി നടക്കാൻ പഠിപ്പിച്ചു.

ഇപ്പോളത്തെ പിള്ളേരെ സ്‌കൂളിൽ തല്ലാൻ പാടില്ല, വീടുകളിൽ തല്ലാൻ പാടില്ല, അവരെ സ്നേഹം കൊണ്ട് കീഴ്പെടുത്തണമത്രേ. തല്ലി വളർത്തണ്ടവരെ തല്ലി തന്നെ വളർത്തണം സാറേ. ചോദിക്കാൻ ആരും വരില്ല എന്ന തോന്നൽ തന്നെയാണ് കുട്ടികളെ കള്ളിനും കഞ്ചാവിനും അടിമകൾ ആക്കുന്നതും കൂട്ടുകാരനെ വെട്ടി കൊന്ന് കുഴിച്ചു മൂടാൻ പ്രേരിപ്പിക്കുന്നതും..

.

shortlink

Post Your Comments


Back to top button