ലോകം മുഴുവന്‍ കൊറോണ വൈറസ് വ്യാപനമാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മിക്ക രാജ്യങ്ങളും ലോക്ഡൌണ് പ്രഖ്യാപിച്ചിരിക്കുകയാണ്. സാമൂഹികജീവിതത്തിൽ നിന്നും അകന്നു നിന്ന് വീടുകളിലേക്ക് ഒതുങ്ങിയിരിക്കുകയാണ് താരങ്ങളും. ഈ അവധി ദിനങ്ങളുടെ വിരസതയകറ്റാന്‍ സമൂഹമാധ്യമങ്ങളിൽ ആക്റ്റീവായിരിക്കുകയാണ് പല താരങ്ങളും. ഇവരുടെ കൂട്ടത്തിലേയ്ക്ക് എത്തുകയാണ് തെന്നിന്ത്യന്‍ താര സുന്ദരി തൃഷ കൃഷ്ണന്.
ടിക്ടോകിലെ താരമായി മാറിയിരിക്കുകയാണ് തൃഷ. ലോക്ഡൗൺകാലത്തെ വിരസതയകറ്റാൻ ടിക്ടോകിൽ അരങ്ങേറ്റം കുറിച്ച തൃഷയുടെ വീഡിയോകൾക്ക് ആരാധകര്‍ ഏറെയാണ്. ക്യാമറ മിസ് ചെയ്യുന്നു, ഇതല്ലാതെ വേറെ വഴിയില്ലെന്നാണ് താരം പറയുന്നത്.
@trishakrishnan Hello again??? ##tiktok
@trishakrishnan
Post Your Comments