CinemaGeneralIndian CinemaLatest NewsNEWS

ഓസ്‌കര്‍ ചിത്രം പാരസെെറ്റ് കണ്ടപ്പോൾ തനിക്ക് ഉറക്കമാണ് വന്നതെന്ന് എസ് എസ് രൗജമൗലി

പാരസെെറ്റ് കണ്ട പ്രേക്ഷകരും നിരൂപകരുമെല്ലം തന്നെ ചിത്രത്തെ വാനോളം പുകഴ്ത്തിയിരുന്നു

ബോങ് ജൂന്‍ ഹോ സംവിധാനം ചെയ്ത കൊറിയന്‍ ചിത്രം പാരസെെറ്റ് കണ്ടപ്പോൾ തനിക്ക് ഉറക്കമാണ് വന്നതെന്ന് ഇന്ത്യയിലെ മുന്‍നിര സംവിധായകരില്‍ ഒരാളായ എസ് എസ് രൗജമൗലി. ചരിത്രത്തില്‍  ഓസ്‌കറില്‍ എറ്റവും കൂടുതല്‍ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമായിരുന്നു പാരസൈറ്റ്. മികച്ച ചിത്രമടക്കം മൂന്ന് ഓസ്‌കര്‍ അവാര്‍ഡുകളാണ് പാരസൈറ്റിന് ലഭിച്ചത്. ആദ്യമായി മികച്ച ചിത്രത്തിനുള്ള ഓസ്കാര്‍ അവാർഡ് നേടുന്ന ഏഷ്യന്‍ ചിത്രം കൂടിയാണ് ‘പാരസെെറ്റ്’. അതുകൊണ്ട് തന്നെ ഈ പുരസ്‌കാരം ചരിത്രമായി മാറിയിരുന്നു.

പാരസെെറ്റ് കണ്ട പ്രേക്ഷകരും നിരൂപകരുമെല്ലം തന്നെ ചിത്രത്തെ വാനോളം പുകഴ്ത്തിയിരുന്നു. എന്നാല്‍ സിനിമ കണ്ട രാജമൗലി തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നാണ് പറഞ്ഞത്. അടുത്തിടെ നടന്ന ഒരഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്. ചിത്രം കാണാനിരുന്ന തനിക്ക് പകുതി ആയപ്പോഴേക്കും ഉറക്കം വന്നു എന്നും രാജമൗലി പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം സിനിമകളെ പുകഴ്ത്തി മുന്നോട്ടുവരാറുളള രാജമൗലിയില്‍ നിന്നും പാരസൈറ്റിനെക്കുറിച്ച് മോശം അഭിപ്രായം കേട്ടതിന്റെ ഞെട്ടലിലാണ് സിനിമാ പ്രേമികള്‍.

shortlink

Related Articles

Post Your Comments


Back to top button