BollywoodGeneralLatest News

കൊറോണ നെഗറ്റീവായി 14 ദിവസത്തിന് ശേഷം രക്തദാനം ചെയ്യുമെന്ന് താരപുത്രി

14 ദിവസത്തിന് ശേഷം, രക്തത്തില്‍ ആന്റിബോഡികള്‍ ഉള്ളതിനാല്‍ രക്തദാനം ചെയ്യാം

ലോകം കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ശക്തമായി പോരാടുകയാണ്. ഈ സാഹചര്യത്തില്‍ കൊറോണ വൈറസുമായി പോരാടുന്നവരെ ചികിത്സിക്കാനായി രക്തദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചു ബോളിവുഡ് പ്രമുഖ നിര്‍മ്മാതാവിന്റെ മകള്‍. കൊറോണ വൈറസില്‍ നിന്നും സുഖം പ്രാപിച്ച നടി സോയ മൊറാനിയാണ് ഈ പ്രഖ്യാപനം നടത്തിയത്. സോയക്കും താരത്തിന്റെ അച്ഛനും നിര്‍മ്മാതാവുമായ കരീം മൊറാനിക്കും സഹോദരി ഷാസക്കുമാണ് കോവിഡ് ബാധിച്ചത്.

“ഈയാഴ്ച അവസാനത്തോടെ രക്തദാനം ചെയ്യും. കൊറോണ നെഗറ്റീവായി 14 ദിവസത്തിന് ശേഷം, രക്തത്തില്‍ ആന്റിബോഡികള്‍ ഉള്ളതിനാല്‍ രക്തദാനം ചെയ്യാം. ഇത് മറ്റുള്ളവരെ സുഖപ്പെടുത്താന്‍ സഹായിച്ചേക്കാം” എന്ന് ഒരു മാധ്യമത്തോട് സോയ പറഞ്ഞു. സഹോദരി ഷാസയുടെയും തന്റെയും ഐസൊലേഷന്‍ ദിവസങ്ങള്‍ കഴിയാറായെന്നും അച്ഛന് കുറച്ചു കൂടി ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്നും സോയ വ്യക്തമാക്കി

shortlink

Related Articles

Post Your Comments


Back to top button