GeneralLatest NewsMollywood

അന്നു അവരുടെ ആദ്യരാത്രി ഞാന്‍ കുളമാക്കി; തുറന്നു പറഞ്ഞ് ഷംന കാസിം

ആ സമയത്ത് കിടക്കയില്‍ മൂത്രമൊഴിക്കുന്ന ശീലമുണ്ടായിരുന്നു. അത് ചെയ്തിരുന്നു. ഇക്കാക്ക ഇപ്പോഴും ഇതേക്കുറിച്ച്‌ പറഞ്ഞ് കളിയാക്കാറുണ്ടെന്നും താരം

നൃത്തത്തിലൂടെയും അഭിനയത്തിലൂടെയും മലയാളികളുടെ പ്രിയനക്രിയായി മാറിയ താരമാണ് ഷനം കാസിം. മോഹന്‍ലാല്‍, മമ്മൂട്ടി, തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ച ഷംന തെന്നിന്ത്യയുടെ ഭാഗ്യതാരമായി മാറുകയും ചെയ്തു. കുട്ടിക്കാലത്ത് കാണിച്ച രസകരമായ സംഭവത്തെക്കുറിച്ച്‌ പങ്കുവയ്ക്കുന്ന ഒരു അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഒരാളുടെ ആദ്യരാത്രി ഞാന്‍ കാരണം കുളമാക്കിയിട്ടുണ്ടെന്ന തുറന്നുപറച്ചിലാണ് താരം നടത്തിയത്.

സംഭവം ഇങ്ങനെ… നാല് വയസ്സുള്ളപ്പോഴായിരുന്നു മൂത്ത ഇത്താത്തയുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞതിന് ശേഷമുള്ള ആദ്യദിനം രാത്രിയില്‍ ഇത്താത്തയുടെ കട്ടിലില്‍ കയറി കിടക്കുകയായിരുന്നു. ഇക്കാക്കയുടെ കിളി പോവുകയായിരുന്നു ഇത് കണ്ട്. എല്ലാവരും വന്ന് മോഹനവാഗ്ദാനങ്ങള്‍ നല്‍കിയിരുന്നുവെങ്കിലും അവിടെത്തന്നെ കിടക്കുകയായിരുന്നു ഞാനെന്ന് താരം പറയുന്നു.

ഞങ്ങളുടെ ആദ്യരാത്രി കുളമാക്കിയതിനാല്‍ നിന്റെ ആദ്യരാത്രിയും കുളമാക്കുമെന്നായിരുന്നു അവര്‍ പറഞ്ഞതെന്ന് താരം പങ്കുവച്ചു. ഉമ്മ വരെ വന്ന് മാറി കിടക്കാന്‍ പറഞ്ഞെങ്കിലും ഞാന്‍ മാറിയിരുന്നില്ല. ഇരുവരുടേയും നടുവിലായിരുന്നു അന്ന് കിടന്നത്. ആ സമയത്ത് കിടക്കയില്‍ മൂത്രമൊഴിക്കുന്ന ശീലമുണ്ടായിരുന്നു. അത് ചെയ്തിരുന്നു. ഇക്കാക്ക ഇപ്പോഴും ഇതേക്കുറിച്ച്‌ പറഞ്ഞ് കളിയാക്കാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button