
ലോക്ക്ഡൗൺ കാലത്ത് യൂട്യൂബ് ചാനലുമായി ബോളിവുഡ് സൂപ്പർ സ്റ്റാർ സൽമാൻ ഖാൻ. ചാനലിലെ ആദ്യ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. കോവിഡ് കാലത്ത് ജനങ്ങൾക്കായുള്ള ബോധവത്കരണ ഗാനമാണ് താരത്തിന്റെ ആദ്യ വീഡിയോ. ‘പ്യാർ കരോന’ എന്നു തുടങ്ങുന്ന ഗാനം സല്മാന് തന്നെയാണ് ആലപിച്ചിരിക്കുന്നത്. കൂടാതെ ഹുസൈൻ ദലാലിനൊപ്പം സൽമാനും ചേർന്നാണ് വരികൾ തയ്യാറാക്കിയത്. സാജിദ് വാജിദാണ് ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്.
ഇപ്പോഴിതാ സല്‍മാന്റെ ഗാനത്തിന് കമന്റുമായി എത്തിയിരിക്കുകയാണ് ഷാരൂഖ് ഖാൻ.
ട്വിറ്ററിലെ ചാറ്റ് സെക്ഷനിടെയാണ് സല്‍മാന്റെ ഗാനം കേട്ടിരുന്നോ എന്ന് ഒരു ആരാധകന് ഷാരൂഖിനോട് ചോദിച്ചത്. ”ഭായ് മഹനായ സിങ്കിളും മഹാനായ ഗായകനുമാണ്” എന്നായിരുന്നു ഷാരൂഖിന്റ മറുപടി. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഈ കമന്റ്.
Post Your Comments