കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണില്‍ പാല്‍ഖറില്‍ സന്യാസികളെ തല്ലിക്കൊന്നത് വലിയ വാര്‍ത്തയാകുകയാണ്. ഈ സാഹചര്യത്തില്‍ 2016ല്‍ താന്‍ നേരിട്ട ദുരനുഭവം വ്യക്തമാക്കി നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ രൂപ ഗാംഗുലി രംഗത്ത്. 2016ല്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ സംഭവമാണ് താരം ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്.
“കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 2016 മെയ് 22ല്‍ നടന്ന ഡയമണ്ട് ഹാര്‍ബര്‍ സംഭവം ഞാന്‍ ഓര്‍ക്കുകയായിരുന്നു. പൊലീസ് ഉള്‍പ്പെടെയുള്ള 18 ഓളം വരുന്ന സംഘമാണ് എന്നെ കാറില്‍ നിന്നും പുറത്തേക്ക് വലിച്ചിട്ട് തല്ലിയത്. രണ്ടു തവണ മസ്തിഷ്‌ക രക്തസ്രാവം നേരിടേണ്ടി വന്നു. മരിച്ചിട്ടില്ലെന്ന് മാത്രമേയുള്ളു. ഒളിച്ചാണ് അവിടെ നിന്നും പുറത്തു കടന്നത്. പശ്ചിമബംഗാളിനെയും പാല്‍ഖറിനെയും കുറിച്ചോര്‍ക്കുമ്ബോള്‍ വിഷമം തോന്നുന്നു” എന്നാണ് രൂപ കുറിച്ചു
ദൂരദര്‍ശനില്‍ എത്തിയ ‘മഹാഭാരത്’ സീരിയയിലെ ദ്രൗപതി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് രൂപ
Post Your Comments