സെല്‍ഫ് ട്രോളില്‍ സ്വയം ചിരിച്ച് ഉല്ലസിക്കുന്ന സമര്‍ത്ഥനായ ഒരു സംവിധായന് മാത്രമേ ഇപ്പോള്‍ മലയാള സിനിമയിലുള്ളൂ രമേശ് പിഷാരടി എന്നാണ് അദ്ദേഹത്തിന്റെ പേര്. സ്റ്റേജ് ഷോകളിലും, മിനി സ്ക്രീനിലും കാണുന്ന അതേ പ്രസരിപ്പോടെ ‘കിളിക്കൂട്’ എന്ന തന്റെ ഭവനത്തില്‍ ഇരുന്നു കൊണ്ട് രമേശ് പിഷാരടി സ്വന്തം ഭാര്യയെ ട്രോളാനും റെഡിയായി കഴിഞ്ഞു. ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ ഭാര്യ സൗമ്യയെക്കുറിച്ചുള്ള രസകരമായ അനുഭവം തുറന്നു പറയുകയാണ് രമേശ് പിഷാരടി. കല്യാണ റിസ്പഷന് സമയത്ത് ഭാര്യയ്ക്ക് പല സിനിമക്കാരെയും പരിചപ്പെടുത്തി കൊടുത്തപ്പോള്‍ താന്‍ ശരിക്കുംപെട്ട് പോയി എന്ന് രമേശ് പിഷാരടി തുറന്നു പറയുന്നു.
‘കല്യാണം കഴിഞ്ഞു റിസപ്ഷന് നടത്തിയപ്പോള്‍ ഞാന്‍ ശരിക്കും കുഴഞ്ഞുപോയി. റിസപ്ഷനെത്തിയ മലയാള സിനിമാ രംഗത്തെ പലരെയും സൗമ്യയ്ക്ക് അറിയില്ലായിരുന്നു. താരങ്ങളില്‍ ചിലരെയൊക്കെ അറിയാമായിരുന്നപ്പോള്‍ അണിയറപ്രവര്‍ത്തകരില്‍ ഒരാളെ പോലും സൗമ്യയ്ക്ക് അറിയില്ലായിരുന്നു. ഞങ്ങള്‍ക്ക് ആശംസ നേരാനെത്തിയ ഗാനരചയിതാവ് വയലാര്‍ ശരത് ചന്ദ്രവര്‍മ്മയെ ഞാന്‍ പരിചപ്പെടുത്തിയപ്പോള്‍ ഇതാരണപ്പാ എന്ന മട്ടില്‍ നില്‍ക്കുകയായിരുന്നു സൗമ്യ. ശരത്ചന്ദ്ര വര്‍മ്മ പോയി കഴിഞ്ഞപ്പോള്‍ അദ്ദേഹത്തെ പരിചയപ്പെടുത്താന്‍ ഞാന്‍ അവളോട് വയലാറിനെക്കുറിച്ച് വരെ പറഞ്ഞു കൊടുക്കേണ്ടി വന്നു’.
Post Your Comments