ലോക്ക് ഡൗണ്‍ കാലത്ത് സിനിമാ മേഖലയിലെയും അല്ലാതെയും ഉള്ള വ്യക്തികളെയും വിളിച്ചു സുഖവിവരമന്വേഷിച്ചിക്കുകയാണ് മോഹന്‍ലാല്‍. തന്നെ തേടി ലാലേട്ടന്റെ വിളി എത്തിയെന്ന് രജിത് കുമാര്‍. താന്‍ ജ്യേഷ്ഠ സഹോദരമായി കാണുന്ന മോഹന്‍ലാല്‍ ഫോണില്‍ വിളിച്ച് സംസാരിച്ചത്, അദ്ദേഹം നേരിട്ട് വീട്ടിലേക്കു വന്നതുപോലെയാണ് തനിക്കനുഭവപ്പെട്ടതെന്നും രജിത് കുമാര്‍ തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവച്ചു.
മോഹന്‍ലാല്‍ ആദ്യം വിളിച്ചപ്പോള്‍ അടുക്കളയില്‍ പണികളിലായിരുന്നതിനാല്‍ അറിഞ്ഞില്ലെന്നും വന്ന് നോക്കിയപ്പോള്‍ ഒരു ഫാന്‍സി നമ്ബരില്‍ നിന്ന് പലവട്ടം കോള്‍ വന്ന് കിടപ്പുണ്ടായിരുന്നെന്നും പറഞ്ഞ രജിത് ആ നമ്ബരിലേക്ക് തുടര്‍ന്ന് വിളിച്ചെങ്കിലും കിട്ടിയില്ലെന്നും വിളിച്ചത് ലാലേട്ടനാണെന്ന് മനസിലായപ്പോള്‍ അത്ഭുതം തോന്നിയെന്നും കൂട്ടിച്ചേര്‍ത്തു.
“എട്ട് മണിക്ക് ശേഷമാണ് അദ്ദേഹവുമായി സംസാരിക്കാന്‍ സാധിച്ചത്. ലോക്ക് ഡൗണിന്റെ സമയത്ത് അദ്ദേഹം ചെന്നൈയിലാണെന്ന് പറഞ്ഞു. ലോക്ക് ഡൗണ്‍ കാലത്തെ എന്റെ ഭക്ഷണകാര്യങ്ങളാണ് അദ്ദേഹം ആദ്യം അന്വേഷിച്ചത്. ഒറ്റയ്ക്കാണ് താമസിക്കുന്നതെന്ന് അറിയാമെന്നും പറഞ്ഞു. എന്നാല്‍ അടുക്കളയില്‍ സഹായത്തിന് ആളുണ്ടെന്ന് ഞാന്‍ പറഞ്ഞു.”
തന്നെ ഫോണില്‍ കിട്ടാനായി പലതവണ വിളിച്ചു എന്നതുകൊണ്ടാണ് അദ്ദേഹം വീട്ടില്‍ വന്നതുപോലെ തനിക്ക് അനുഭവപ്പെട്ടതെന്നും രജിത് കുമാര്‍ പറഞ്ഞു
Post Your Comments