ബിഗ് ബോസ് രണ്ടാം സീസണിലെ ശ്രദ്ധേയ മല്സരാര്ത്ഥികളില് ഒരാളായിരുന്നു ആർ ജെ രഘു. ഒപ്പം പങ്കെടുത്ത സഹ താരങ്ങളെ കുറിച്ച് തരാം കുറച്ചു ദിവസങ്ങളായി തുറന്നെഴുതുകയാണ്. ഇപ്പോഴിതാ രേഷ്മ രാജനെ കുറിച്ചാണ് രഘു എഴുതിയിരിക്കുന്നത്. രേഷ്മയെ ഷാരൺ സ്റ്റോൺ എന്ന നടിയുമായി താരതമ്യപ്പെടുത്തുകയാണ് രഘു. രഘുവിന്റെ പോസ്റ്റിന് നന്ദി പറഞ്ഞ് രേഷ്മയും എത്തിയിരുന്നു
കുറിപ്പിന്റെ പൂർണരൂപം………………………….
1992 ലെ ഒരു മാർച്ച് മാസത്തിലാണ് ലോസ് ആഞ്ചലസിലെ ന്യൂ ബെർളി സിനിമാ തീയേറ്ററിൽ “Basic Instinct” റിലീസ് ചെയുന്നത് . വെളുത്ത വസ്ത്രത്തിൽ കാലിന്മേൽ കാലും കേറ്റിയിരുന്ന് ,വലതു കയ്യിൽ എരിയുന്ന സിഗരറ്റുമായി, തീക്ഷ്ണതയുള്ള നോട്ടവുമായി പ്രേക്ഷ ഹൃദയങ്ങളിലെക്കു കയറിയിരുന്ന നായികയാണ് ഷാരൺ സ്റ്റോൺ .
പെൻസിൽവാലിയിൽ ഫാക്ടറി തൊഴിലാളിയുടെ മകളായി ജനിച്ച് , കിട്ടാവുന്ന സർക്കാർജോലിയിൽ തങ്ങികൂടാൻ ഷാരൺ സ്റ്റോൺ തയാറായില്ല . സ്വന്തം ഇഷ്ടപ്രകാരം മോഡലിംഗ് തിരഞ്ഞെടുത്ത് പാരിസിലേക്കു ചേക്കേറി , അഭിനയമോഹം തലക്കു പിടിച്ച കാലത്ത് തിരിച്ചു ന്യൂയോർക്കിലേക്കും . “എൻ്റെ ഇഷ്ടങ്ങളാണ് എന്നെ നയിക്കുന്നത് , ആരെന്തു പറഞ്ഞാലും ഞാൻ എൻ്റെ ശരികൾ മാത്രമാണ് ചെയുന്നത് ” (ഷാരൺ സ്റ്റോൺ CNN ഇന്റർവ്യൂ)) അർണോൾഡ് സിനിമയായ “ടോട്ടൽ റീകോളിൽ ” മികച്ച കഥാപാത്രവുമായി ഷാരൺ സംവിധായകരുടെ നോട്ടപ്പുള്ളിയായി . ആക്ഷൻ സിനിമയിലെ നായികയെ ഇറോട്ടിക് ത്രില്ലറിൽ അഭിനയിപ്പിക്കാനുള്ള സംവിധായകൻ്റെ തീരുമാനം തെറ്റിയില്ല . “Basic Instinct” ബോക്സ് ഓഫിസ് റെക്കോഡുകൾ തകർത്തു .ഉറച്ച നിലപാടും , ശക്തമായ വ്യക്തിതവും ഉള്ള സൂപ്പർ നായികക്കൊപ്പം വിവാദങ്ങളും പിന്നാലെ വന്നു , ” ന്യൂ യോർക്കിലും കൊതുകിൻ്റെ ശല്യം ” (ഷാരൺ സ്റ്റോൺ ന്യൂയോർക് ടൈംസിൽ തനിക്കെതിരെ വരുന്ന വിവാദങ്ങളെ കുറിച്ച് പറഞ്ഞത്) . സദാചാരത്തെയും , സ്തീകൾക്കെതിരെയുള്ള അക്രമങ്ങളെയും മുഖം നോക്കാതെ വിമർശിച്ച ഈ നടി ഹോളിവുഡിലെ പല താപ്പാനകളുടെയും പേടി സ്വപ്നമായി . താരം എന്നതിലുപരി ആഫ്രിക്കയിലും , മിഡിൽ ഈസ്റ്റിലെ പോസ്റ്റ് വാർ മേഖലകളിലും തൻ്റെ ചാരിറ്റി പ്രവർത്തനങ്ങളുമായി ഷാരൺ സ്റ്റോൺ ഇന്നും നിറ സാന്നിധ്യമാണ് . ശരികളെ എവിടെയും പറയാൻ ഭയമില്ലാത്ത , തീക്ഷ്ണമായ നോട്ടം കൊണ്ട് ലോകം മാറ്റിമറിക്കാൻ പ്രാപ്തയായ ഈ കാലത്തിലെ സ്ത്രീ എന്ന വിശേഷണത്തിനൊപ്പം ഭാവിയുടെ ലോകം രേഷമക്ക് ഒപ്പമാകട്ടെ
.
Post Your Comments