GeneralLatest NewsMollywood

32,100 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന; അടുത്ത ലൈവ് ക്ലാസ് നാളെ

90 മിനിറ്റ് ദൈര്‍ഘ്യമുള്ള സെഷന് 300 രൂപയാണ് ഫീസ്. ക്ലാസുകളില്‍ പങ്കെടുത്ത 103 പേരും ടീമഗംങ്ങളായ നാല് പേരും നല്‍കിയ തുക ചേര്‍ത്ത് 32,100 രൂപ ദുരിതാശ്വാസനിധിയിലേയ്ക്ക് കൈമാറിയെന്ന് ഷംസുദീന്‍

ഈ ലോക്ക്ഡൗണ്‍ കാലത്ത് സിനിമ സംവിധാനം, ചിത്രസംയോജനം, ക്യാമറ എന്നീ തലങ്ങളെകുറിച്ച്‌ കൂടുതലറിയാന്‍ അവസരമൊരുക്കി ഡ്രീംകാച്ചര്‍. നിവിന്‍ പോളി ചിത്രം 1983യുടെ നിര്‍മാതാവും ക്വീന്‍-ന്റെ സഹനിര്‍മാതാവുമായ ടി ആര്‍ ഷംസുദീന്‍ പ്രൊമോട്ടറായ ഡ്രീംകാച്ചര്‍ ഓണ്‍ലൈന്‍ സിനിമാ പഠന സംവിധാനം ഒരുക്കുന്നു. അതിന്റെ സെഷനില്‍ 103 പേരാണ് ആദ്യദിനത്തില്‍ പങ്കെടുത്തത്. ഫീസായി ലഭിച്ച മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് കൈമാറിയതായി സംഘാടകര്‍ അറിയിച്ചു.

ആദ്യ ക്ലാസ് തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ്, സംവിധായകന്‍ മനു അശോകന്‍ എന്നിവരാണ് നയിച്ചത്. 90 മിനിറ്റ് ദൈര്‍ഘ്യമുള്ള സെഷന് 300 രൂപയാണ് ഫീസ്. ക്ലാസുകളില്‍ പങ്കെടുത്ത 103 പേരും ടീമഗംങ്ങളായ നാല് പേരും നല്‍കിയ തുക ചേര്‍ത്ത് 32,100 രൂപ ദുരിതാശ്വാസനിധിയിലേയ്ക്ക് കൈമാറിയെന്ന് ഷംസുദീന്‍ ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.

നാളെ (ഏപ്രില്‍ 22) ആണ് രണ്ടാമത്തെ സെഷന്‍ നടക്കുന്നത്. സംവിധായകനും പ്രശസ്ത എഡിറ്ററുമായ മഹേഷ് നാരായണന്‍, പ്രശസ്ത ഛായാഗ്രാഹകന്‍ സാനു വര്‍ഗ്ഗീസ് എന്നിവരാണ് ക്ലാസുകള്‍ നയിക്കുന്നത്. ഉച്ചയ്ക്ക് 3 മണിക്കാണ് പരിപാടി ആരംഭിക്കുക.ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം ലഭിക്കുക.

shortlink

Related Articles

Post Your Comments


Back to top button