
മലയാളത്തിലെ പ്രിയപ്പെട്ട ഗായകരിലൊരാളാണ് എംജി ശ്രീകുമാര്‍. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ഭാര്യയുടെ സ്വഭാവങ്ങളില്‍ തനിക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയിൽ തരംഗമാകുന്നത്. ലേഖയുടെ നഖം കടിക്കുന്ന സ്വഭാവം തനിക്ക് ഇഷ്ടമല്ലെന്ന് പറയുകയാണ് എംജി ശ്രീകുമാര്‍. ദേഷ്യം വരുന്നതിനെക്കുറിച്ചും അവതാരക ചോദിച്ചിരുന്നു.
ദേഷ്യം വന്നാല്‍ ഇവള് ഡാന്‍സ് ചെയ്യും. അത് കാണുമ്പോള്‍ എന്റെ ദേഷ്യം ഇരട്ടിക്കുമെന്നും എംജി ശ്രീകുമാര്‍ പറഞ്ഞിരുന്നു. ആ ഡാന്‍സ് കണ്ടാല്‍ ചിരിയല്ല വരിക, വികൃതമായ രീതിയിലാണ് ഇവള് ഡാന്‍സ് ചെയ്യുക. ഡാന്‍സ് പഠിക്കണമെന്നായിരുന്നു ഇവളുടെ ആഗ്രഹം, എന്തുകൊണ്ടോ അത് നടന്നില്ല. ഭരതനാട്യത്തിന്റെ ആദ്യത്തെ സ്റ്റപ്പൊക്കെ വികൃതമായ രീതിയില്‍ കാണിക്കും. അത് കാണിക്കുമ്പോള്‍ ദേഷ്യം കൂടുകയാണ് ചെയ്യാറുള്ളതെന്നും അദ്ദേഹം പറയുന്നു.
താന്‍ ഓടേണ്ടി വരും, അങ്ങനെയുള്ള ഡാന്‍സാണ്. എന്റരെ കാര്യത്തില്‍ ഇവള് ഇടപെടാറില്ല. എല്ലാവരും പറയുന്നത് എന്നെ ഇവള് ഇങ്ങനെ കണ്ട്രോള് ചെയ്ത് വെച്ചിരിക്കുകയാണെന്നാണ്. എന്റെ കാര്യങ്ങളില്‍ അങ്ങനെ ഇടപെടാറില്ല. അതോണ്ട് എനിക്ക് പ്രശ്നമൊന്നുമില്ല എംജി ശ്രീകുമാർ പറഞ്ഞു.
Post Your Comments