മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മാളവിക മോഹനന്‍. പട്ടം പോലെ എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലൂടെ ശ്രദ്ധനേടിയ മാളവിക സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്. ഇപ്പോഴിതാ തന്റെ ബൈക്ക് റൈഡിനോടുള്ള പ്രിയം വ്യക്തമാക്കുകയാണ് താരം. ഫോര്‍മുല വണ്‍ ട്രാക്കില്‍ ബൈക്ക് റേസ് നടത്തിയ സന്തോഷം കഴിഞ്ഞ വര്‍ഷം ജൂണില്‍ പകര്‍ത്തിയ ഒരു വീഡിയോ സഹിതം പങ്കുവച്ചിരിക്കുകയാണ് താരം.
ഇന്ത്യയിലെ തന്നെ ആദ്യത്തെ ഫോര്‍മുല വണ്‍ ട്രാക്ക് ആയ നോയിഡയിലെ ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലാണ് താരം റേസ് നടത്തിയത്. “ബൈക് റൈഡിനോടുള്ള എന്റെ പ്രിയം ഒരു പടി കൂടി മുന്നോട്ട്. കഴിഞ്ഞ ജൂണില്‍ ഇന്ത്യയിലെ ആദ്യത്തെ ഫോര്‍മുല വണ്‍ ട്രാക്ക് ആയ ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ മികച്ച കുറേ റൈഡേര്‍മാര്‍ക്കൊപ്പം ഞാന്‍ ബൈക്ക് ഓടിച്ചു. അവരുടെ വേഗത്തിനൊപ്പം എത്താന്‍ എനിക്കായില്ല. കാരണം അതുവരെ ഞാന്‍ എന്റെ ജീവിതത്തില്‍ സാധാരണ ബൈക്ക് ആണ് ഉപയോഗിച്ചിരുന്നത്. എങ്കിലും ആ ദിവസം മിസ് ചെയ്യുന്നു, അവിടെ തോന്നിയ ഭ്രാന്തമായ ആവേശം മിസ് ചെയ്യുന്നു”, വിഡിയോയ്ക്കൊപ്പം പങ്കുവച്ചുകൊണ്ട് മാളവിക കുറിച്ചു.
Post Your Comments