CinemaGeneralLatest NewsMollywoodNEWS

‘നാല് കുരുന്നുകളുടെ പ്രാർത്ഥന പോലും ദൈവം കേട്ടില്ലല്ലോ’; ഷാബുവിന്റെ വേർപാടിൽ സുഹൃത്തുക്കൾ

മിമിക്രി വേദികളിലൂടെയാണ് അദ്ദേഹം ഏഷ്യാനെറ്റിൽ സംപ്രക്ഷണം ചെയ്തിരുന്നു കോമഡി സ്റ്റാർസ് പരിപാടിയിലെത്തിയത്

ടെലിവിഷൻ ഷോയിലൂടെ മലയാളികളെ ഏറെ ചിരിപ്പിച്ച കലാകാരനാണ് ഷാബുരാജ് (40). അദ്ദേഹത്തിന്റെ വിട വാങ്ങൽ വിശ്വസിക്കാനാകാതെ ഒന്നാണെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് ഹൃദയാഘാതത്തെ തുടർന്ന് ഷാബുരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  പാവപെട്ട കുടുംബത്തിൽ പെട്ട ഷാബുരാജിന്റെ ചികിത്സയ്ക്കായി പണം കണ്ടെത്താനുള്ള ശ്രമത്തിൽ ആയിരുന്നു സുഹൃത്തുക്കൾ. രണ്ടു ശസ്ത്രക്രിയ നടത്തണം എന്നാണ് ഡോക്ടർമാർ പറഞ്ഞിരുന്നത്. ഇതിനിടയിലാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്.

മിമിക്രി വേദികളിലൂടെയാണ് അദ്ദേഹം ഏഷ്യാനെറ്റിൽ സംപ്രക്ഷണം ചെയ്തിരുന്നു കോമഡി സ്റ്റാർസ് പരിപാടിയിലെത്തിയത്. സൈക്കോ ചിറ്റപ്പൻ എന്ന കഥപാത്രമായി രംഗപ്രവേശം ചെയ്ത് കൊണ്ടാണ് അദ്ദേഹം പ്രേക്ഷകരുടെ ഇഷ്ട്ട കോമഡി താരമായി മാറുന്നത്.

നിരവധി പേരാണ് താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട് എത്തിയിരിക്കുന്നത്. നടി ഗൗരി നന്ദ അദ്ദേഹത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്, ”നേരിട്ട് കണ്ടിട്ടില്ല പരിജയം ഇല്ല പക്ഷെ ടിവിയിൽ ഇദ്ദേഹത്തിന്റെ പ്രോഗ്രാം കണ്ടിട്ടുണ്ട് ഒരുപാട് കഴിവുകൾ ഉള്ളൊരു കലാകാരൻ ഇദ്ദേഹം അവതരിപ്പിക്കുന്ന സ്ത്രീ കഥാപാത്രങ്ങൾ എനിക്ക് വളരെ ഇഷ്ട്ടം ആയിരുന്നു.. എന്നെങ്കിലും നേരിൽ കാണുമ്പോൾ ഷേക്ക് ഹാൻഡ് കൊടുക്കണം എന്നും ആഗ്രഹിച്ചിരുന്നു”

കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ വച്ചാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിക്കുന്നത്.നാല് മക്കളാണ് ഷാബുവിന്‌ ഉള്ളത്. ആ കുരുന്നുകളുടെ പ്രാർത്ഥന പോലും ദൈവം കേട്ടില്ലല്ലോ എന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button