അച്ഛനും സഹോദരനും പിന്നാലെ അഭിനയ രംഗത്തേയ്ക്ക് എത്തിയ താരമാണ് ധ്യാന്‍ ശ്രീനിവാസന്. ഇപ്പോള്‍ സംവിധാനത്തിലും ചുവടു ഉറപ്പിച്ചിരിക്കുകയാണ് താരം. ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത് നിവിൻ പോളി, നയൻതാര എന്നിവർ പ്രധാനവേഷത്തിൽ എത്തിയ ലവ് ആക്ഷൻ ഡ്രാമയാണ്. 2019 സെപ്റ്റംബർ 5ന് പ്രദർശനത്തിനെത്തിയ ഈ ചിത്രം ഓണക്കാലത്ത് സൂപ്പര്‍ഹിറ്റായി. ഇപ്പോഴിതാ തൻറെ രണ്ടാം ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് ധ്യാന്‍ എന്ന് റിപ്പോര്‍ട്ട്. ലോക്ക് ഡൗണിന് ശേഷം ചിത്രത്തിൻറെ വിവരങ്ങൾ പുറത്തുവിടും.
നവാഗതനായ ഹേമന്ത് ജി നായര്‍ ഒരുക്കുന്ന ‘ഹിഗ്വിറ്റ’ നവാഗതനായ മാക്സ്വെൽ ജോസ് സംവിധാനം ചെയ്യുന്ന ‘അടുക്കള: ദി മാനിഫെസ്റ്റോ’ എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് ധ്യാന്‍.
Post Your Comments