
മുയൽപ്പല്ലുകളുമായി ചിരിതൂകി നിൽക്കുന്ന ഒരു യുവ നടിയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ബോളിവുഡ് യുവ നടി ശ്രദ്ധ കപൂറാണ് കൊറോണക്കാലത്ത് ഓർമകളിൽ നിന്നും ഒരു ചിത്രം പൊടിതട്ടിയെടുത്ത് ആരാധകർക്കായി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.
“അന്നെനിക്ക് മുയൽപ്പല്ലുണ്ടായിരുന്നപ്പോൾ…” എന്നാണ് ശ്രദ്ധ ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്. സെലബ്രിറ്റികൾ അടക്കം നിരവധിയേറെ പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്.
ബോളിവുഡ് താരമായിരുന്ന ശക്തി കപൂറിന്റെ മകളായ ശ്രദ്ധ ‘തീൻ പത്തി’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്.
Post Your Comments