നമുക്ക് ഇഷ്ടമുള്ളവർക്ക് മരണമില്ല എന്നാണല്ലോ; ‘മാധവിക്കുട്ടിയുടെ നീർമാതളം’, ഓർമ്മ കുറിച്ച് ഭാഗ്യലക്ഷ്മി

ഏകദേശം 30 വർഷം മുമ്പ് ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ മാധവിക്കുട്ടിയോടൊപ്പം യാത്ര ചെയ്യാനുള്ള ഭാഗ്യം ഉണ്ടായി

മലയാള സിനിമയിലെ പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റാണ് ഭാഗ്യലക്ഷ്മി. ഇപ്പോഴിതാ കമല സുരയ്യയ്ക്കൊപ്പമുള്ള മനോഹരമായ ഓർമ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. മാധവിക്കുട്ടിക്കൊപ്പം യാത്ര ചെയ്യാൻ ലഭിച്ച ഭാഗ്യത്തെ കുറിച്ചും അപ്പോൾ സംസാരിക്കാൻ സാധിക്കാത്തതിനെ കുറിച്ചും ഭാഗ്യലക്ഷ്മി കുറിപ്പിലൂടെ പറയുന്നു. കുറച്ച് വർഷങ്ങൾക്ക് മുൻപ് മാധവിക്കുട്ടിയുടെ നീർമാതളത്തിന് ചുവട്ടിൽ പോയി നിന്നപ്പോഴുള്ള രണ്ട് ചിത്രങ്ങളും പങ്കുവച്ചു കൊണ്ടാണ് ഭാഗ്യലക്ഷ്മിയുടെ കുറിപ്പ്.

.

കുറിപ്പിന്റെ പൂർണരൂപം ……………………………………………….

ഏകദേശം 30 വർഷം മുമ്പ് ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ മാധവിക്കുട്ടിയോടൊപ്പം യാത്ര ചെയ്യാനുള്ള ഭാഗ്യം ഉണ്ടായി. സീറ്റിൽ കണ്ണടച്ച് ഇരിക്കുന്നത് കണ്ട് ബുദ്ധിമുട്ടിക്കാൻ തോന്നിയില്ല. ഒന്നും സംസാരിക്കാതെ ആ യാത്ര ഒരു ചെറു പുഞ്ചിരിയിൽ അവസാനിപ്പിച്ചു. എന്നെങ്കിലും ഒരിക്കൽ നേരിട്ട് പോയി കാണണം കുറേ സംസാരിക്കണം എന്നൊക്കെ ആഗ്രഹിച്ചിരുന്നു.. നടന്നില്ല. അതങ്ങനെയാണല്ലോ നമുക്ക് ഇഷ്ടമുള്ളവർക്ക് മരണമില്ല എന്നാണല്ലോ. വൈക്കം മുഹമ്മദ് ബഷീറിനെ കാണണം എന്ന ആഗ്രഹവും നടന്നില്ല. കുറച്ച് വർഷം മുമ്പ് പുന്നയൂർക്കുളത്ത് പോയപ്പോൾ മാധവിക്കുട്ടിയുടെ നീർമാതളത്തിന് ചുവട്ടിൽ പോയി വെറുതേ നിന്നു.

Share
Leave a Comment