CinemaGeneralMollywoodNEWS

ഞാന്‍ ഒരാളുടെ ആദ്യരാത്രി കുളമാക്കിയിട്ടുണ്ട് : ഷംന കാസിം

എനിക്ക് നാല് വയസ്സുള്ളപ്പോഴാണ് മൂത്ത ഇത്താത്തയുടെ വിവാഹം

തന്റെ എട്ട് സീക്രട്ടുകള്‍ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍  പങ്കുവെയ്ക്കുന്ന ഷംന കാസിം കുട്ടിക്കാലത്ത് താന്‍ കാണിച്ച രസകരമായ ഒരു സംഭവത്തെക്കുറിച്ച് തുറന്നു സംസരിക്കുകയാണ്.

‘ഞാന്‍ ഒരാളുടെ ആദ്യരാത്രി കുളമാക്കിയിട്ടുണ്ട്. അത് ഓര്‍ക്കുമ്പോള്‍ എനിക്ക് പേടിയുമുണ്ട്. കാരണം അവര്‍ ചാലഞ്ച് ചെയ്തിട്ടുണ്ട്. എന്‍റെ ആദ്യരാത്രി അവര്‍ കുളമാക്കി കയ്യില്‍തരുമെന്ന്. എനിക്ക് നാല് വയസ്സുള്ളപ്പോഴാണ് മൂത്ത ഇത്താത്തയുടെ വിവാഹം. വിവാഹം കഴിഞ്ഞു ആദ്യ ദിനം രാത്രിയായപ്പോള്‍ ഞാന്‍ നേരെ ഇത്താത്തയുടെ മുറിയിലെ കട്ടിലില്‍ സ്ഥാനം പിടിച്ചു. ഇത് കണ്ടു ഇക്കാക്ക ആകെ കിളി പോയി. ഞാന്‍പറഞ്ഞു ഇക്കാക്ക കിടന്നോളൂ. ഞാന്‍ ഇവിടെ സൈഡില്‍ ഇത്താത്തയുടെ അടുത്താ കിടക്കുന്നതെന്ന്. എന്‍റെ മമ്മി ഓടി വന്നു ഇന്ന് മോള് എന്റെയടുത്ത് കിടക്കാന്‍പറഞ്ഞു. ഞാന്‍ പറഞ്ഞു നടക്കൂല ഞാന്‍ ഇത്താത്തയുടെ അടുത്താ കിടക്കുന്നേ എന്ന്. ബന്ധുക്കള്‍ എല്ലാം പല മോഹന വാഗ്ദാനങ്ങളുമായി എത്തി എനിക്ക് ഒരു കുലുക്കവുമില്ല. ഒടുവില്‍ ഇക്കാക്ക പറഞ്ഞു സാരമില്ല ഇവിടെ കിടന്നോട്ടെ എന്ന്.  ഇനിയാണ് ട്വിസ്റ്റ്‌ ചെറുപ്പത്തില്‍ എനിക്ക് ബെഡ്ഡില്‍ മൂത്രമൊഴിക്കുന്ന അസുഖമുണ്ടായിരുന്നു. അന്ന് രാത്രി ഞാനവരുടെ ബെഡ്ഡില്‍ മൂത്രമൊഴിക്കുകയും ചെയ്തു.ഇക്കാക്ക  ഇപ്പോഴും അത് പറഞ്ഞു എന്നെ കളിയാക്കും’. ഷംന കാസിം പറയുന്നു

shortlink

Related Articles

Post Your Comments


Back to top button