
ടെലിവിഷൻ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ദിവ്യ വിശ്വനാഥ്. സ്ത്രീധനമെന്ന പരമ്പരയിലെ അമ്മായിഅമ്മയുടെ ക്രൂരതയ്ക്ക് ഇരയാവുന്ന ദിവ്യയെ ഇന്നും പ്രേക്ഷകർ മറന്നിട്ടില്ല. സ്ത്രീധനമെന്ന സീരിയലിലൂടെയാണ് ദിവ്യയുടെ കരിയര്‍ മാറി മറിഞ്ഞത്. പിന്നീട് സംവിധായകനായ രതീഷിനെയായിരുന്നു താരം വിവാഹം ചെയ്തത്. ഇപ്പോഴിതാ മകളെക്കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് രതീഷ്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമായാണ് ഇവരുടെ ജീവിതത്തിലേക്ക് മകളെത്തിയത്.
”പല്ലില്ലാത്ത ചിരിയും കുഞ്ഞിക്കരച്ചിലും കുഞ്ഞിത്തൊഴിയുമൊക്കെയായി ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതിന് നന്ദി. അവള് വരദക്ഷിണ”, കുടുംബസമേതമുള്ള ഫോട്ടോ പങ്കുവെച്ച് രതീഷ് കുറിച്ചു.
ദിവ്യയുടെ ഭര്‍ത്താവാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനെന്ന സൂപ്പര്‍ഹിറ്റ് സിനിമ സംവിധാനം ചെയ്തത്. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്. സീരിയലില്‍ മാത്രമല്ല സിനിമയിലും അഭിനയിച്ചിരുന്നു ദിവ്യ. ചന്ദ്രനിലേക്കുള്ള വഴി, ഇന്ദ്രജിത്ത്, ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ, റോക്ക് സ്റ്റാര്‍ തുടങ്ങിയ മലയാള സിനിമകളില്‍ ദിവ്യ അഭിനയിച്ചിരുന്നു. ഒപ്പം പുലിവേഷം, അയ്യന്, വിളയാട് വാ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.
Post Your Comments