കൊറോണ വൈറസ് വ്യാപനത്തിന്റെ ഘട്ടത്തില്‍ രാജ്യത്ത് ലോക്ഡൌണ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ അവധി ദിനങ്ങളില്‍ പഴയ ചിത്രങ്ങളും ഓര്‍മകളുമെല്ലാം ആരാധകരുമായി പങ്കുവെക്കുകയാണ് നടി തപ്സി പന്നു. ഇപ്പോള്‍ താരത്തിന്റെ വിവാഹചിത്രമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. വിവാഹവേഷത്തില്‍ ഇരിക്കുമ്ബോള്‍ തന്റെ മനസില്‍ എന്തായിരുന്നു എന്നാണ് ചിത്രത്തിനൊപ്പം താരം പറയുന്നത്.
അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ‘മന്മര്സിയാനി’ല്‍ സിഖ് കല്യാണ പെണ്ണിന്റെ വേഷത്തില്‍ എത്തിയ ചിത്രമാണ് താരം പങ്കുവചിരിക്കുന്നത്. പീച്ച് കളര്‍ സല്‍വാര്‍ കമ്മീസും ട്രെഡീഷ്ണല്‍ ആഭരണങ്ങളൊക്കെയണിഞ്ഞ് മണവാട്ടിയാ യി ഇരിക്കുന്ന തപസി സിനിമയില്‍ നിരവധി തവണ വധുവായി വേഷമിട്ടിട്ടുണ്ടെങ്കില് ഗുരുദ്വാറില്‍ ആദ്യമായാണ് ഈ വേഷത്തില്‍ എത്തിയപ്പോള്‍ മനസ്സില്‍ നിറഞ്ഞു നിന്ന കാര്യത്തെക്കുറിച്ചാണ് പങ്കുവച്ചത്.
‘ഇന്റര്‍വെല്ലിന് തൊട്ടുമുന്‍പുള്ള രംഗമാണിത്. ഈ സിനിമയിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട രംഗങ്ങളില്‍ ഒന്ന്. കുറച്ചു സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞപ്പോള്‍ തന്നെ ഒത്തിരി പ്രാവശ്യം ഞാന്‍ വധുവിന്റെ വേഷം അണിഞ്ഞുകഴിഞ്ഞു. എന്നാല്‍ ഗുരുദ്വാരയില്‍ ഇതാദ്യമാണ്. കുടുംബത്തിലെ ആരുടെയെങ്കിലുമോ സുഹൃത്തുകളുടെയോ കല്യാണങ്ങള്‍ മാത്രമാണ് ഗുരുദ്വാരയില്‍ അടുത്തുനിന്ന് കണ്ടിട്ടുള്ളത്. അവിടെ ഇരിക്കുമ്ബോള്‍ എന്റെ മനസ്സില്‍ ഒറ്റ ചിന്ത മാത്രമായിരുന്നു. ഇതെല്ലാം കഴിയുമ്ബോള്‍ കഡാ പ്രസാദം കിട്ടുമോ ഇല്ലയോ!’ തപ്സി പന്നു കുറിച്ചു.
Post Your Comments