CinemaGeneralLatest NewsMollywoodNEWS

ലോക് ഡൗണ്‍ കാലത്തെ വിരസതയകറ്റാന്‍ നൃത്തച്ചുവടുകളുമായി ശോഭനയും സംഘവും

കലാര്‍പ്പണ എന്ന നടിയുടെ നൃത്ത വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളാണ് ശോഭനയ്‌ക്കൊപ്പമുളളത്

അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ താരമാണ് ശോഭന. മികച്ച പ്രകടനമാണ് തിരിച്ചുവരവിലും നടി കാഴ്ചവെച്ചത്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം കൊറോണ ബോധവല്‍ക്കരണവുമായെല്ലാം എത്താറുണ്ട്.  ഇപ്പോഴിതാ ലോക് ഡൗണ്‍ കാലത്തെ വിരസതയകറ്റാന്‍ നൃത്തച്ചുവടുകളുമായി എത്തിയിരിക്കുകയാണ് ശോഭനയും സംഘവും.

കലാര്‍പ്പണ എന്ന നടിയുടെ നൃത്ത വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളാണ് ശോഭനയ്‌ക്കൊപ്പമുളളത്. വീട്ടിലെ ജോലികളെല്ലാം നൃത്തത്തിലൂടെ ചെയ്തു കാണിക്കുകയാണ് ഇവര്‍. കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതും, ചെടികള്‍ക്ക് വെളളമൊഴിക്കുന്നതും, അടുക്കളയില്‍ ജോലി ചെയ്യുന്നതുമൊക്കെ ചുവടുവെച്ചുകൊണ്ട് സ്വന്തം വീടുകളിലിരുന്ന് ഓരോരുത്തരും നൃത്തരംഗം ചിത്രീകരിച്ചിരിക്കുന്നത്.

രണ്ട് മിനിറ്റ് ദൈര്‍ഘ്യമുളള ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. തന്റെ യുട്യൂബ് ചാനലിലൂടെയാണ് ശോഭന ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ലോക് ഡൗണ്‍ സമയത്തും താനും വിദ്യാര്‍ത്ഥികളും അവരവരുടെ വീടുകളിലാണെങ്കിലും പരിശീലനം മുടക്കുന്നില്ലെന്നും കലയിലൂടെ തങ്ങള്‍ അടുപ്പം നിലനിര്‍ത്തുന്നുവെന്നും കാണിക്കുകയാണ് ശോഭന.

shortlink

Related Articles

Post Your Comments


Back to top button