CinemaGeneralMollywoodNEWS

ആ സീനില്‍ ഷര്‍ട്ട് മാറ്റിതരണം എന്നേ മറ്റൊരു നടന്‍ പറയുള്ളൂ, പക്ഷെ മോഹന്‍ലാല്‍ അതായിരുന്നില്ല: സത്യന്‍ അന്തിക്കാട്

അത് എറണാകുളത്ത് പനമ്പിള്ളി നഗറിന് അടുത്താണ് ഷൂട്ട്‌ ചെയ്തത്

മോഹന്‍ലാലുമായി നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ ചെയ്ത സത്യന്‍ അന്തിക്കാട് അദ്ദേഹത്തിന്റെ നടനിലെ ആത്മസമര്‍പ്പണത്തിന് ഉദാഹരണമായ ഒരു ചിത്രീകരണ അനുഭവം പ്രേക്ഷകര്‍ക്കായി പങ്കിടുകയാണ്.

‘ ‘സന്മനസ്സുള്ളവര്‍ക്ക്‌ സമാധാനം’ എന്ന സിനിമ ചിത്രീകരിച്ചപ്പോള്‍ മനസ്സില്‍ നില്‍ക്കുന്ന ഒരു സംഭവമുണ്ട്. അതില്‍ ഒരു സ്വീക്വന്‍സ് ഉണ്ട്. ഗോപാലകൃഷ്ണ പണിക്കര്‍ ശ്രീനിവാസന്‍ കഥാപാത്രത്തെ കണ്ടുമുട്ടുന്ന സീന്‍. ഒരു ബസില്‍ ബഹളം ഉണ്ടാക്കിയതിന് എല്ലാവരും കൂടി ഇയാളെപിടിച്ച് തള്ളിയിടുന്നു. അത് എറണാകുളത്ത് പനമ്പിള്ളി നഗറന് അടുത്താണ് ഷൂട്ട്‌ ചെയ്തത്. അപ്പോഴാണ് ഒരു പോലീസ് ജീപ്പ് വന്നു നില്‍ക്കുകയും ശ്രീനിവാസന്റെ ഇന്‍ട്രോ സീന്‍ കാണിക്കുകയും ചെയ്യുന്നത്. ബസില്‍ നിന്ന് ഗോപാലകൃഷ്ണനെ തള്ളിയിട്ടത് അവിടുത്തെ ചളിയിലും പശുവിന്റെ മൂത്രമൊക്കെയുള്ള ഏരിയയിലാണ്. ഇതിന്റെ തുടര്‍ച്ച, ശ്രീനിവാസന്‍ മോഹന്‍ലാലിനെ വീട്ടില്‍ വിളിച്ചു കൊണ്ട് പോയ സീന്‍ ഷൂട്ട്‌ ചെയ്തത് ആറു ദിവസം കഴിഞ്ഞാണ്. ലാലിനോട് ആ സീനില്‍ അന്ന് ഇട്ടിരുന്ന ഡ്രസ്സ് ഇടാന്‍ പറഞ്ഞു പക്ഷെ അത് വാഷ് ചെയ്തിട്ടില്ല. അപ്പോള്‍ ഞാന്‍ തിരക്കിയപ്പോള്‍ അസിസ്റ്റന്റ് പറഞ്ഞത് നേരെത്തെയുള്ള സീനിലെ തുടര്‍ച്ച നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയാണെന്ന്. പിറ്റേ ദിവസം ഈ സീന്‍ എടുക്കാം എന്നാണ് അയാള്‍ വിചാരിച്ചത്. പക്ഷെ ആറു ദിവസം കഴിഞ്ഞപ്പോഴേക്കും വിയര്‍പ്പും ചെളിയുമൊക്കെ നിറഞ്ഞ ആ ഷര്‍ട്ട് വല്ലാതെ ദുര്‍ഗന്ധമായി കഴിഞ്ഞിരുന്നു. അത്രയ്ക്ക് അടുക്കാന്‍ പറ്റാത്ത ദുര്‍ഗന്ധമായിരുന്നു. ഒരു നടനാണെങ്കിലും പിന്നെ അത് ഇടില്ല. അത്  കഴുകിയിട്ട് അത് പോലെ റിക്രീയേറ്റ് ചെയ്തു കൊണ്ടുവന്നാലേ താന്‍ ഇടുള്ളൂ എന്ന് പറയുള്ളൂ. മോഹന്‍ലാല്‍ പറഞ്ഞു. “ഇത് ആര് അറിയാന്‍ പോകുന്നു ഇങ്ങു താ”.എന്ന് പറഞ്ഞു കൊണ്ട് ഷര്‍ട്ട് ഇട്ടു.  ആ ഷര്‍ട്ട് ഇട്ടിട്ടാണ്‌ നീയിത്ര മഹാനായ കാര്യം ഞാന്‍ അറിഞ്ഞില്ല രാജേന്ദ്ര എന്നൊക്കെ പറയുന്ന അതി മനോഹരമായ സീന്‍ ലാല്‍ അഭിനയിച്ചത്. എനിക്ക് അതിന്റെ  ദുര്‍ഗന്ധം കൊണ്ട് സീന്‍ പോലും വിശദീകരിച്ചു കൊടുക്കാന്‍ സാധിച്ചില്ല.അതൊരു കമ്മിറ്റ്മെന്റാണ്. മോഹന്‍ലാല്‍ എന്ന നടന്‍ എന്ത് കൊണ്ട് മോഹന്‍ലാലായി നില്‍ക്കുന്നു എന്നതിന്റെ തെളിവ്’.

shortlink

Related Articles

Post Your Comments


Back to top button