ബോളിവുഡിലെ യുവ നടി സാറാ അലിഖാന്റെ പഴയകാല ചിത്രങ്ങൾ കാണുന്നവർ ഇത് ഇപ്പോഴുള്ള സാറാ തന്നെയാണോ എന്ന് ചിന്തിക്കും. കാരണം ഇപ്പോഴത്തെ രൂപത്തിൽ നിന്നും ഇരട്ടിയിലേറെ ശരീരഭാരമുണ്ടായിരുന്നു പഴയ സാറയ്ക്ക്. ഡയറ്റിലൂടെയും വ്യായാമത്തിലെയും ‘ഫാറ്റിൽ നിന്നും ഫിറ്റി’ലേക്ക് എത്തിയ സാറയുടെ പരിണാമം ആരെയും അമ്പരപ്പിക്കുന്ന ഒന്നാണ്. ഇപ്പോഴിതാ, തന്റെ പരിണാമകഥയുടെ ചിത്രങ്ങൾ പങ്കുവച്ച് ആരാധകരെ വീണ്ടും അത്ഭുപ്പെടുത്തുകയാണ് നടി.
ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നതിനു മുൻപുള്ള സാറയെ ആണ് ചിത്രങ്ങളിൽ കാണാൻ കഴിയുന്നത്. അമ്മ അമൃതയ്ക്കും സഹോദരൻ ഇബ്രാഹിമിനുമൊപ്പമാണ് രണ്ടുചിത്രങ്ങളിലും സാറാ ഉള്ളത്.
96 കിലോയോളമായിരുന്ന സാറയുടെ ശരീരഭാരം ഇപ്പോൾ 46 കിലോയിലാണ് ഉള്ളത്. സിനിമയിലെത്തും മുൻപ് ശരീരഭാരം കുറച്ചാണ് സാറാ ആദ്യം വാർത്തകളിൽ താരമായത്. ഇപ്പോൾ ഫിറ്റ്നസിന് ഏറെ പ്രാധാന്യം നൽകുന്ന സാറാ തന്റെ വർക്ക് ഔട്ട് വീഡിയോകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
Post Your Comments