CinemaGeneralLatest NewsMollywoodNEWS

എന്റെ നല്ലൊരു ചിത്രം പുറത്തിറങ്ങിയാൽ ഇന്ന് ട്രോളിയവരെല്ലാം നാളെ അത് മാറ്റിപ്പറയും; പ്രിയാ വാര്യര്‍ പറയുന്നു

എനിക്ക് ഇവിടെ നിന്നും കിട്ടുന്നതിനേക്കാള്‍ സ്‌നേഹവും പിന്തുണയും ലഭിക്കുന്നത് പുറത്തുനിന്നാണ്

അഡാറ് ലവ് എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിലെ കണ്ണിറുക്കലും പുരികം ചുളികലുമായി  ലോകമെമ്പാടും നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രിയാ പ്രകാശ് വാര്യര്‍ .അതുപോലെ തന്നെ സോഷ്യല്‍ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രോളാക്രമണം നേരിടേണ്ടി വന്ന നടി കൂടിയാണ് പ്രിയാ വാര്യര്‍. ഇപ്പോഴിതാ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിൽ ഇതിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം.

നടിയുടെ കണ്ണിറുക്കലിനെയും പുരികം ചുളിക്കലിനെയും പരിഹസിച്ചുകൊണ്ടായിരുന്നു മിക്ക ട്രോളുകളും വന്നത്.എന്നാൽ ട്രോളുന്നവരെല്ലാം ഒരുനാള്‍ മാറ്റി പറയുമെന്നാണ് നടി പറയുന്നത്. തുടക്കത്തില്‍ സത്യമായും നല്ല വിഷമം ഉണ്ടായിരുന്നു. ഇത്തരം ട്രോളുകളും മറ്റും മാനസികമായി തളര്‍ത്തിയിട്ടുണ്ട്. ഞാനെന്ത് ചെയ്തിട്ടാണ് എന്നെ ലക്ഷ്യം വെക്കുന്നത് എന്ന് അറിയാത്തതിന്റെ ഒരു പകപ്പായിരുന്നു. എന്നാല്‍ പിന്നീട് ഇതെല്ലാം ഈ മേഖലയുടെ ഭാഗമാണെന്ന് എനിക്ക് മനസിലായി.

എല്ലാം താല്‍ക്കാലികമാണ്. ഇപ്പോള്‍ ഈ പറയുന്നവര്‍ തന്നെ നാളെ എന്റെ നല്ലൊരു സിനിമ വന്നാല്‍ മാറ്റിപ്പറയും. അതുകൊണ്ട് ഈ നെഗറ്റീവുകള്‍ മാറ്റിനിര്‍ത്തി ഇതിന്റെ പോസിറ്റീവ് മാത്രമാണ് ഞാന്‍ കാണാന്‍ ശ്രമിക്കുന്നത്. എന്റെ നല്ലൊരു സിനിമ ഇറങ്ങുമ്പോള്‍ അവര്‍ ഇത് മാറ്റിപ്പറയും എന്ന വിശ്വാസത്തിലും പ്രതീക്ഷയിലുമാണ് ഞാന്‍ പ്രിയ പറഞ്ഞു.

എല്ലാവരും നമ്മളെ ഇഷ്ടപ്പെട്ടാൽ പിന്നെ അതിലൊരു രസവും ഇല്ലല്ലോ. ചില കമന്റുകളെല്ലാം ഞാന്‍ ചിരിച്ച് തള്ളും, ചിലത് ഞാനെന്റെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അതും പറഞ്ഞ് ചിരിക്കും. തിരിച്ച് പറഞ്ഞിട്ട് കാര്യമില്ലല്ലോ. രണ്ട് കയ്യും കൂട്ടിയിടിച്ചാലല്ലേ ശബ്ദം ഉണ്ടാവൂ. ഞാന്‍ അത്തരം കമന്റുകളോട് പ്രതികരിക്കാന്‍ പോവാറില്ല പ്രിയ പറഞ്ഞു.

എനിക്ക് ഇവിടെ നിന്നും കിട്ടുന്നതിനേക്കാള്‍ സ്‌നേഹവും പിന്തുണയും ലഭിക്കുന്നത് പുറത്തുനിന്നാണ്. ബോംബൈ, ചെന്നൈ, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പോകുമ്പോള്‍ അവിടെയുളളവര്‍ കാണിക്കുന്നസ്‌നേഹം, സ്വീകാര്യത അത് സപെഷ്യലാണെന്നും പ്രിയ പറഞ്ഞു.

shortlink

Post Your Comments


Back to top button