മലയാളത്തിന്റെ എക്കാലത്തെയും പ്രിയ നടിയാണ് മേനക. നായികയായി തിളങ്ങി നില്‍ക്കുന്നതിനിടയിലായിരുന്നു മേനക നിര്‍മ്മാതാവ് സുരേഷ് കുമാറുമായി പ്രണയത്തില്‍ ആകുന്നത്. അതിനു പിന്നാലെ ഇരുവരും ഒന്നിച്ചു. പലരും പിരിയുമെന്ന് പ്രഖ്യാപിച്ച സുരേഷ് കുമാര്‍ മേനകാ ദാമ്പത്യജീവിതം ഇന്നും മികച്ച രീതിയില്‍ മുന്നോട്ട് പോവുകയാണ്. മലയാള സിനിമയിലെ മാതൃക താരദമ്പതികളായാണ് ഇവരെ പലരും വിശേഷിപ്പിക്കാറുള്ളത്. എതിര്‍പ്പുകളേയും സ്നേഹത്തോടെയുള്ള കരുതലുകളെയും മുന്നറിയിപ്പുകളേയും അവഗണിച്ചായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹത്തെക്കുറിച്ച് മുന്‍പ് മേനക പറഞ്ഞ ഒരു വീഡിയോയിലെ വാക്കുകള്‍ വീണ്ടും വൈറലാകുന്നു.
വിവാഹ സമയത്ത് നിരവധി പേരാണ് തന്നെ വിളിച്ചതെന്ന് മേനക പറയുന്നു. പിള്ളേര് കളി കൂടുതലാണ്, സൂക്ഷിച്ചോയെന്നായിരുന്നു പലരും പറഞ്ഞത്. ജീവിതം എങ്ങനെയാണെന്ന് പറയാനാവില്ലെന്നായിരുന്നു സുരേഷേട്ടന്റെ സുഹൃത്തുക്കള്‍ പോലും പറഞ്ഞത്. അന്ന് അങ്ങനെ പറഞ്ഞവരോടൊന്നും എനിക്കൊരു വിരോധവുമില്ലെന്ന് സുരേഷ് കുമാര്‍ പറയുന്നു.
”മമ്മൂക്ക വരെ ഇതേക്കുറിച്ച് വിളിച്ച് പറഞ്ഞിരുന്നു വിവാഹത്തിന് മുന്‍പ്. അവനൊക്കെ ഇങ്ങനെ തലകുത്തി മറിഞ്ഞ നടക്കുന്നവനാണ്. ഒന്നും മിണ്ടാത്ത ഭാര്യയുടെ ക്ലൈമാക്സായിരുന്നു അത്. ആരാണ് അവനാണോ വിളിച്ചതെന്നായിരുന്നു മമ്മൂട്ടി ചോദിച്ചത്. അദ്ദേഹം മരിക്കുന്ന സീനായിരുന്നു ചിത്രീകരിക്കുന്നത്. മമ്മൂക്ക ഒന്നും പറയണ്ട, അഭിനയിച്ചാല്‍ പോരെയെന്നായിരുന്നു ചോദിച്ചത്. കൊച്ചേ, നിന്നെ എനിക്കറിയാം, നിന്റെ കുടുംബത്തെയും അറിയാം. അവനേയും അറിയാം, അവന്റെ കുടുംബത്തേയും അറിയാം, ഇത് കെട്ടിക്കഴിഞ്ഞ് രണ്ടാമത്തെ ദിവസം തെറ്റിപ്പിരിയും, ഇത് വേണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വേണ്ട, ഇത് നിന്റെ നന്മയ്ക്കായാണ് പറയുന്നത്. ചേട്ടാ, ഞങ്ങള്‍ ജീവിച്ച് കാണിച്ച് തരാമെന്ന മറുപടിയായിരുന്നു അന്ന് നല്‍കിയത്. അതോടെ അദ്ദേഹത്തെ ഒന്നും പറഞ്ഞില്ല. ” മേനക പറഞ്ഞു. ”സുരേഷിന്റെത് നല്ല കുടുംബമാണ്, പൊന്നുപോലെ നോക്കും. പ്രശ്നമൊന്നുമില്ലെന്നു തന്റെ അമ്മയോട് പറഞ്ഞത് സുകുമാരിയമ്മയാണെന്നും” മേനക കൂട്ടിച്ചേര്‍ത്തു.
തന്റെ വീട്ടില്‍ ഈ വിവാഹത്തിന് പ്രശ്നമൊന്നുമുണ്ടായിരുന്നില്ലേന്നും മേനക പറയുന്നു. അമ്മ വിശാലമനസുള്ളയാളാണ്. ബ്രാഹ്മണ കുടുംബത്തില്‍ നിന്ന തന്നെ വരനെ വേണമെന്ന നിബന്ധനയൊന്നുമുണ്ടായിരുന്നില്ലെന്നും മേനക പറയുന്നു. സ്ഥിരവരുമാനം നോക്കണം എന്ന് മാത്രമേ അമ്മ പറഞ്ഞുള്ളൂ. എന്റെ ജീവിതം ഇങ്ങനെയായിപ്പോയി എന്ന് പറഞ്ഞ് ഒരിക്കലും ഞാന്‍ അമ്മയുടെ അടുത്ത് വരില്ലെന്ന് ഉറപ്പ് കൊടുത്തിരുന്നു. എന്നാല്‍ മേനകയെ വിവാഹം ചെയ്യണ്ട എന്ന് ആരും തന്നോട് പറഞ്ഞിട്ടില്ലെന്നായിരുന്നു സുരേഷ് കുമാര്‍ പറഞ്ഞത്.
അമ്മയെപ്പോലെ അഭിനേത്രി ഇളയമകള്‍ കീര്‍ത്തി സുരേഷ് എത്തുമ്പോള്‍ സംവിധാനത്തില്‍ ചുവടു വയ്ക്കാന്‍ ഒരുങ്ങുകയാണ് മൂത്തമകള്‍ രേവതി.
Post Your Comments