ലോക്ക്ഡൗൺ കാലം ക്രിയേറ്റീവ് ആയി പ്രയോജനപ്പെടുത്തുവാന്‍ ഷോർട്ട് ഫിലിം മത്സരവുമായി മാക്ട . ഒരു മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട് ഫിലിമുകളാണ് മത്സരത്തിനായി ഒരുക്കേണ്ടത്.
ഷോർട്ട് ഫിലിം ചെയ്യുന്നവർക്കായി മാക്ടയുടെ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ.. ഒരു മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട് ഫിലിമുകളാണ് ഉദ്ദേശിക്കുന്നത്. ഇത് ഒരു ‘സിംഗിൾ ഷോട്ടി’ലാണ് ചിത്രീകരിക്കേണ്ടത്. മൊബൈൽ ഫോൺ ഉപയോഗിച്ച് ഷൂട്ട് ചെയ്യാവുന്നതാണ്. ഷോർട്ട്ഫിലിമിന്റെ വിഷയം മത്സരാർത്ഥികൾക്ക് തന്നെ തിരഞ്ഞെടുക്കാവുന്നതാണ്. പൂർത്തീകരിച്ച സൃഷ്ടികൾ യൂ ട്യൂബിൽ അപ് ലോഡ് ചെയ്ത് അതിന്റെ ലിങ്ക് www.mactaonline.com ലേക്ക് അയച്ചു കൊടുക്കാം.
പ്രഗൽഭ സംവിധായകരടങ്ങുന്ന ഒരു ജൂറി വിധിനിർണയം നടത്തും.
വിജയികൾക്ക് ഒന്നാം സമ്മാനമായി 10000 രൂപയും രണ്ടാം സമ്മാനം 5000 രൂപയും പിന്നെ 1000 രൂപയുടെ 10 പ്രോത്സാഹന സമ്മാനങ്ങളുമാണ് നൽകുന്നത്. സൃഷ്ടികൾ യൂ ട്യൂബിൽ അപ് ലോഡ് ചെയ്ത് അപേക്ഷിക്കേണ്ട അവസാന തിയതി മെയ് 5.
Post Your Comments