
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് കനിഹ. സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങിയ കനിഹ വിവാഹത്തോടെ അഭിനയത്തില്‍ ഒരു ഇടവേളഎടുത്തു. ഇപ്പോള്‍ ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ജീവിതത്തില്‍ താന്‍ കടന്നു പോയ വിഷമ ഘട്ടങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് കനിഹ.
അഞ്ച് മാസം ഗര്‍ഭിണി ആയിരിക്കവെയാണ് തന്റെ ആദ്യത്തെ കുഞ്ഞിനെ നഷ്ടപ്പെട്ടുവെന്നു കനിഹ പറയുന്നു. ആ ഞെട്ടലിലില്‍ നിന്നും കരകയറാന്‍ ഒരുപാട് സമയമെടുത്തുവെന്നും ശാരീരികവും മാനസികവുമായ വേദനയുടെ കടന്നു പോകുന്ന സമയത്താണ് താന്‍ ഭര്‍ത്താവ് ശ്യാമുമായി വേര്‍പിരിയുന്നെന്ന തരത്തില്‍ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. അതും തന്നെ വല്ലാതെ വേദനിപ്പിച്ചെന്നു താരം അഭിമുഖത്തില്‍ പറയുന്നു.
”ആ സമയങ്ങളില്‍ ഒക്കെ കൂടെ നിന്നത് ശ്യാം ആയിരുന്നു. ഇതൊക്കെ നുണയല്ലേയെന്നും കാര്യങ്ങളെക്കുറിച്ച് നമുക്ക് കൃത്യമായി അറിയാമല്ലോയെന്നും പറഞ്ഞ് അദ്ദേഹം ആശ്വസിപ്പിച്ചിരുന്നു. ജീവിതത്തില്‍ വീണ്ടും പല പരെക്ഷണങ്ങളും ഉണ്ടായി. രണ്ടാമത്തെ കുട്ടിയെ ജീവനോടെ കിട്ടാന്‍ സാധ്യത കുറവാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. പക്ഷേ, വിധിയെ തോല്‍പ്പിച്ച് ഞങ്ങള്‍ക്കവനെ കിട്ടി. കുഞ്ഞിന് ജനിച്ചപ്പോള്‍ തന്നെ ഹൃദയത്തിന് തകരാര്‍ ഉണ്ടായിരുന്നു. എന്റെ കയ്യില്‍ കുഞ്ഞിനെ തന്നിട്ട് വേഗം തന്നെ തിരിച്ചു വാങ്ങി. ചിലപ്പോള്‍ ഇനി അവനെ ഒരിക്കലും ജീവനോടെ കാണില്ലെന്നും അവര്‍ പറഞ്ഞു. അത് എന്നെ വല്ലാതെ തളര്‍ത്തി. പത്തു മാസം ചുമന്നു പെറ്റ കുഞ്ഞിന്റെ ജീവനാണ് എന്റെ കയ്യില്‍ നിന്ന് തട്ടിയെടുക്കുന്നത്. ഞാന്‍ അലറിക്കരഞ്ഞു,” കനിഹ പറഞ്ഞു.
”ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി നടത്താനായിരുന്നു ഡോക്ടര്‍മാരുടെ തീരുമാനം. പരാജയപ്പെട്ടാല്‍ കുട്ടിയുടെ മരണം ഉറപ്പ്. ഓരോ ദിവസവും അവര്‍ എന്നെക്കൊണ്ട് പല പേപ്പറുകളിലും ഒപ്പു വയ്പ്പിക്കുമായിരുന്നു. കുഞ്ഞിന്റെ ജീവന് അപകടത്തിലാണെന്നും എന്തെങ്കിലും പറ്റിയാല്‍ ആശുപത്രിയും ഡോക്ടര്‍മാരും ഉത്തരവാദികളല്ലെന്നുമുള്ള സമ്മത പത്രങ്ങളായിരുന്നു അതെല്ലാം. എല്ലാത്തിനുമൊടുവില്‍ അമ്ബതാം ദിവസമാണ് എനിക്കെന്റെ കുഞ്ഞിനെ കാണാന്‍ പറ്റുന്നത്, ഐസിയുവിലെ ഏകാന്തതയില്‍. സൂചി കുത്താത്ത ഒരിഞ്ചു സ്ഥലം ഉണ്ടായിരുന്നില്ല ആ കുഞ്ഞ് ശരീരത്തില്‍”, കനിഹ പങ്കുവച്ചു
Post Your Comments