കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ സിനിമകള്‍ കണ്ട് സമയം ചെലവഴിക്കുന്നവരാണ് കൂടുതല്‍ പേരും. എന്നാൽ ലോക്ക് ഡൗണിൽ താൻ സംവിധാനം ചെയ്ത രണ്ട് സിനിമകൾ കാണരുതെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ഗൗതം മേനോൻ.
കൊറോണ വൈറസിനെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി രാമനാഥപുരം ജില്ലാ എസ്പി വരുണ്‍ കുമാര്‍ പങ്കുവെച്ച വീഡിയോയിലാണ് ഗൗതം മേനോന് തന്റെ സിനിമകളെ കുറിച്ച് പറയുന്നത്. തമിഴ്നാട്ടില്‍ കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ കർശനമായി ചട്ടങ്ങൾ പാലിക്കണമെന്നും നിരോധനാജ്ഞ ലംഘിക്കരുതെന്നും ഗൗതം മേനോന് കൂട്ടിച്ചേര്‍ത്തു.
ലോക്ക് ഡൗണ്‍ കാലത്ത് സിനിമകള്‍ കാണാം, പുസ്തകങ്ങൾ വായിക്കാം. എന്നാല്‍ തന്റെ രണ്ട് സിനിമകള്‍ കാണരുതെന്ന് ഗൗതം മേനോന് വീഡിയോയില്‍ പ്രേത്യകമായി പറയുന്നു. അതിൽ ഒന്ന് അച്ചം യെന്പതു മടമെയ്യട എന്ന ചിത്രമാണ്. കാരണം അതില്‍ യാത്രാ രംഗങ്ങളുണ്ട് എന്നാണ് ഗൗതം മേനോൻ പറയുന്നത്. ‘അച്ചം യെന്‍ബതു മതമൈയാത’യിൽ സിമ്പുവിന്റെ കഥാപാത്രം കാമുകിയായെത്തുന്ന മഞ്ജിമക്കൊപ്പം ബുള്ളറ്റിൽ യാത്ര പോകുന്നുണ്ട്. മറ്റൊരു ചിത്രം ‘യെന്നൈ അറിന്താല്‍’ എന്നതാണ്. അതിൽ അജിത്തും ബേബി അനിഘയും ഒരുപാട് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നുണ്ട്. അതിനാലാണ് താൻ ഇങ്ങനെ പറഞ്ഞതെന്നും ഗൗതം മേനോൻ കൂട്ടിച്ചേർത്തു.
അതേസമയം സൂര്യ നായകനായെത്തി താൻ സംവിധാനം ചെയ്ത വാരണം ആയിരം എന്ന ചിത്രം കാണാമെന്നും ഗൗതം മേനോൻ പറയുന്നു. അതിനുള്ള കാരണം അദ്ദേഹം വിശദീകരിക്കുന്നത് ഇങ്ങനെ. കാമുകിയുടെ മരണശേഷം സൂര്യയുടെ കഥാപാത്രം വീട്ടിൽ തന്നെ ഇരിക്കുകയും ജിമ്മിൽ വർക്കൗട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്. എന്നാൽ വാരാണം ആയിരത്തിലും സൂര്യ യാത്ര ചെയ്യുന്ന രംഗങ്ങൾ ധാരാളം ഉണ്ടല്ലോ എന്ന് കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
Post Your Comments