കൊറോണ വ്യാപനത്തിന്റെ ഘട്ടത്തില്‍ പ്രഖ്യാപിച്ച ലോക്ഡൌണിലാണ് രാജ്യം. ഷൂട്ടിംഗ് എല്ലാം നിര്ത്തിവചിരിക്കുന്ന ഈ സാഹചര്യത്തില്‍ താരങ്ങള്‍ കുടുംബത്തോടൊപ്പം ചിലവഴിക്കുകയാണ്. പലരും സോഷ്യല്‍ മീഡിയയില്‍ വിശേഷങ്ങള്‍ പങ്കുവച്ചു എത്താറുണ്ട്. ലോക്ഡൗണിൽ ഭർത്താവ് ഫഹദ് ഫാസിലിന്റെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ച നടി നസ്രിയയ്ക്ക് നാത്തൂൻ അഹ്മെദാ ഫാസിൽ നല്കിയ കമന്റ് ആണ് ഇപ്പോള്‍ ചര്‍ച്ച.
വീട്ടിലെ സോഫയിൽ ചാരിക്കിടക്കുന്ന ഫഹദിന്റെ ചിത്രമാണ് നസ്രിയ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചത്. ഫഹദ് പാട്ടു കേൾക്കുകയാണോ അതോ ഉറങ്ങുകയാണോ എന്നാണ് സഹോദരിയുടെ ചോദ്യം. രണ്ടുമല്ല ഫഹദ് ദിവാ സ്വപ്നം കാണുകയാണെന്ന് നസ്രിയയുടെ മറുപടി. ഫഹദിന്റെ സഹോദരൻ ഫർഹാനും കമന്റ് ചെയ്തിട്ടുണ്ട്.
രസകരമായ കമന്റുകളുമായി ആരാധകര്‍ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്. ഫഹദ് അറിയാതെയാണോ ഈ ചിത്രമെടുത്തതെന്നാണ് ആരാധകരുടെ സംശയം. സമൂഹമാധ്യമങ്ങളിൽ സജീവമല്ലാത്ത ഫഹദ് ഫാസിലിനെ ഇങ്ങനെയെങ്കിലും കാണാമല്ലോ എന്നാണ് മറ്റു ചിലർ പറയുന്നത്
Post Your Comments