
കഠിനമായ ഒരു സമയത്ത് കൂടി കടന്നു പോവുന്ന നടനും സംവിധായകനുമായ പൃഥ്വിരാജിനു ആശ്വാസവാക്കുകളുമായി സഹപ്രവര്ത്തകന് ദുല്‍ഖര്‍ സല്മാന്. സമയം കിട്ടുമ്പോഴൊക്കെ പൃഥ്വിരാജുമായി സംസാരിക്കാറുണ്ടെന്നും അദ്ദേഹത്തെ സന്തോഷിപ്പിക്കാൻ ശ്രമിക്കാറുമുണ്ടെന്നും പറയുകയാണ് ദുൽഖർ സല്മാൻ. ഏറെ പ്രയാസമേറിയ ഒരു ചിത്രമാണ് പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ‘ആട് ജീവിതം’ എന്നും അതിന്റെ കഥാപാത്രം ആവശ്യപ്പെടുന്ന ശാരീരികമാറ്റം വരുത്തിക്കഴിഞ്ഞിട്ടു സിനിമ ചിത്രീകരിക്കാന്‍ കഴിയാതെ പോകുന്നത് ഒരു നടനെ സംബന്ധിച്ച് ഏറ്റവും നിര്‍ഭാഗ്യകരമായ ഒരു കാര്യമാണെന്നും ദുല്‍ഖര്‍ പറഞ്ഞു.
‘ ഇടയ്ക്കിടയ്ക്ക് ഇപ്പോൾ ഞാൻ പൃഥ്വിയെ വിളിക്കാറുണ്ട്. ഞാന്‍ പൃഥ്വിയുടെയും പൃഥ്വി എന്റെയും സിനിമകള്‍ കണ്ടു അഭിപ്രായം പറയുന്നുണ്ട്. ഇത്രയും കാലം ഇങ്ങനെ ബോണ്ട് ചെയ്യാന്‍ സാധിക്കാതെ പോയത് എന്ത് കൊണ്ട് എന്നറിയില്ല. പക്ഷേ ഇപ്പോള്‍ അത് സംഭവിച്ചതില്‍ സന്തോഷമുണ്ട്. രണ്ടു ദിവസം കൂടുമ്പോഴൊക്കെ വെറുതെ വിളിക്കും, അല്ലെങ്കില്‍ ഒരു മെസ്സേജ് അയയ്ക്കും. ‘ഒരു കാര്‍ വാങ്ങി’ എന്നൊക്കെ പറഞ്ഞാവും ചിലപ്പോള്‍ ഞാന്‍ മെസ്സേജ് അയയ്ക്കുക. വെറുതെ പൃഥ്വിയെ സന്തോഷിപ്പിക്കാന്‍ എന്തെങ്കിലും പറയാന്‍ ശ്രമിക്കും.’–ദുൽഖർ പറയുന്നു.
Post Your Comments