ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് സണ്ണി ലിയോൺ. സോഷ്യൽ മീഡിയയിലും സജീവമായ താരം ഇപ്പോഴിതാ ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിന്റെ ഒരു വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. കയ്യില്‍ കുറെ പ്ലക്കാര്‍ഡുകള്‍ പിടിച്ചുകൊണ്ട് സണ്ണിയുടെ നല്ല ഗുണങ്ങള്‍ പറയുകയാണ് ഡാനിയല്‍.
‘സണ്ണി വീട്ടിലുള്ളപ്പോള്‍ എത്ര നല്ലതാണ്. എല്ലാത്തിലും എന്നെ സഹായിക്കും. തുണിയെല്ലാം കഴുകി ഭംഗിയായി എടുത്ത് വയ്ക്കും. നന്നായി പാചകം ചെയ്യും. നല്ല പോലെ വസ്ത്രം ധരിക്കും, അതി സുന്ദരിയുമാണ്’- എന്നാണ് ഡാനിയല്‍ പറയുന്നത്.
View this post on Instagram
പക്ഷേ ഇതെല്ലാം പറയുന്ന സമയത്തും അദ്ദേഹത്തിന്റെ കാര്‍ഡുകളില്‍ കാണിക്കുന്നത് ഇതിനുനേരെ വിപരീതമായ കാര്യങ്ങളാണ്. ‘ആരെങ്കിലും എന്നെ സഹായിക്കൂ. സണ്ണി എന്നെ ഭ്രാന്തനാക്കും. ഇവള്‍ സദാസമയവും ഉറക്കമാണ്. പാചകത്തിനെക്കുറിച്ച് പറയുകയേ വേണ്ട. പൈജാമ ഇല്ലാതെ അവള്‍ക്ക് ജീവിക്കാന്‍ പറ്റില്ല. പിന്നെ ദിവസം മുഴുവന്‍ സെല്‍ഫി എടുത്തോണ്ടിരിക്കും.’ എന്നാണ് പല കാര്‍ഡുകളിലായി എഴുതി അദ്ദേഹം പൊക്കി കാണിക്കുന്നത്.
എന്നാൽ ‘ഇത് ഇപ്പോഴാണ് കണ്ടത്. ഡാനിയല്‍ ഇവിടെ എന്താണ് ചെയ്യുന്നതെന്ന് നാളെ ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചു തരാം. പ്രതികാരം ചെയ്തിരിക്കും.’ എന്നാണ് വീഡിയോ പങ്കുവെച്ച് കൊണ്ട് സണ്ണി കുറിച്ചിരിക്കുന്നത്.
Post Your Comments