കോവിഡിനെ തുരത്താനുള്ള കഠിനശ്രമത്തിലാണ് ലോകം. ഇപ്പോഴിതാ കോവിഡ് പ്രതിരോധത്തിന് ദൃശ്യം മോഡല്‍ മാര്‍ഗ്ഗനിര്‍ദേശങ്ങളുമായി ഫെയിസ്ബുക്ക് പോസ്റ്റ്.ആലപ്പുഴക്കാരനായ ശരത് ശശി എന്ന യുവാവാണ് ദൃശ്യത്തിലെ നായകന്‍ ജോര്‍ജൂട്ടിയുടെ ശൈലിയില്‍ രോഗ പ്രതിരോധത്തിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. 2013- ല്‍ ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ദൃശ്യം. ഈ സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് ജോര്‍ജ്ജുകുട്ടി.
ശരത് ശശിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം…………………………..
കോവിഡ് പ്രതിരോധം – ജോർജ്കുട്ടി മോഡൽ
1. അരുതാത്തത് ഒന്ന് നമ്മുടെ രാജ്യത്ത് സംഭവിച്ചു കഴിഞ്ഞു. നമ്മുടെ മുന്നിൽ രണ്ട് മാർഗങ്ങളേ ഉള്ളൂ. ശക്തമായി പ്രതിരോധിക്കുക, അല്ലെങ്കിൽ നിരുപാധികം കീഴടങ്ങുക. നമ്മൾ മനസാക്ഷിക്ക് മുന്നിൽ തെറ്റൊന്നും ചെയ്തിട്ടില്ലാത്തത് കൊണ്ട് അങ്ങനെ വെറുതെ കീഴടങ്ങാൻ പാടില്ല. ഒറ്റക്കെട്ടായി പ്രതിരോധിക്കുക.
2. അനാവശ്യമായ ആഡംബരങ്ങൾ ഒഴിവാക്കി ചെലവ് ചുരുക്കി ജീവിക്കുക.
3. ഹാൻഡ് വാഷിങിന്റെ ആവശ്യകതയും, സോഷ്യൽ ഡിസ്റ്റൻസിങും വീണ്ടും വീണ്ടും പറഞ്ഞു ആളുകളിൽ അടിച്ചേല്പിക്കുക.
4. ഭയവും ടെൻഷനും നമ്മളെ കുഴപ്പത്തിൽ ചാടിക്കും. അത് ഒഴിവാക്കുക.
5. ആൾക്കൂട്ടം ഉണ്ടാകുന്ന ധ്യാനം പോലെയുള്ള പരിപാടികൾക്ക് പങ്കെടുക്കുന്നത് ഒഴിവാക്കി, ധ്യാനത്തിന്റെ സിഡി വാങ്ങി കാര്യങ്ങൾ കണ്ടു മനസിലാക്കുക.
6. വിഷുവും, ഈസ്റ്ററും, റംസാനും എല്ലാം റീക്രിയേറ്റു ചെയ്യുക. പ്രശ്നങ്ങൾ എല്ലാം ഒഴിവായ ശേഷം വേറൊരു ദിവസം ആഘോഷിക്കുക.
7. കൊറോണ വൈറസ് പോയിട്ടില്ല. വീണ്ടും വന്നേക്കും. ആ വരവ് എത്ര താമസിപ്പിക്കാൻ കഴിയുന്നോ, അത്രയും നല്ലത്.
8. കൊറോണ, മുഖത്തു തൊടാൻ നമ്മളെ പ്രലോഭിപ്പിക്കും, പുറത്തിറങ്ങി കറങ്ങി നടക്കാൻ കൊതി തോന്നിപ്പിക്കും. കാരണം കൊറോണയുടെ കയ്യിൽ ഉള്ള ഒരേ ഒരു മാർഗം നമ്മളെ സമ്പർക്കത്തിൽ കൊണ്ടുവരിക എന്നുള്ളതാണ്.
10. തിയേറ്ററിൽ പോകേണ്ട അത്യാവശ്യം വന്നാൽ ആൾക്കൂട്ടം ഇല്ലാത്ത പ്രൊജക്ടർ റൂമിൽ ഇരുന്നു സിനിമ കാണുക.
11. പുറത്ത് ഇറങ്ങിയുള്ള വിനോദങ്ങൾ ഒഴിവാക്കി, കഴിയുന്നത്ര നേരം ടിവി കാഴ്ച പോലുള്ള വിനോദങ്ങളിൽ ഏർപ്പെടുക.
12. ഷോപ്പിങും, ഔട്ടിങ്ങും ആറു മാസത്തിൽ ഒരിക്കലായി ചുരുക്കുക.
13. മഹീന്ദ്ര ജീപ്പ് പോലെയുള്ള തുറന്ന എസി ഇല്ലാത്ത വാഹനങ്ങൾ അത്യാവശ്യ യാത്രകൾക്ക് ഉപയോഗിക്കുക.
14. സാധനം വാങ്ങുന്ന ബില്ലുകളും, ടിക്കറ്റുകളും സൂക്ഷിച്ചു വെയ്ക്കുക. ആവശ്യം വന്നാൽ ഭാവിയിൽ നമ്മൾ എവിടെയൊക്കെ പോയി എന്ന് ട്രേസ് ചെയ്യാൻ ഉപകരിക്കും.
15. നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാതെ വന്ന, നമ്മുടെ ജീവിതം ശിഥിലമാക്കാൻ ശേഷിയുള്ള അതിഥിയെ ഇനിയൊരിക്കലും മടങ്ങി വരില്ല എന്ന ഉറപ്പോടെ മടക്കി അയയ്ക്കുക.
Post Your Comments