GeneralLatest NewsMollywood

എന്തെങ്കിലും സഹായം ആവശ്യമുണ്ടോ..? സ്നേഹാന്വേഷണം നടത്തിയ മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് സംവിധായകൻ ആലപ്പി അഷ്റഫ്

ഇത് എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളോട് പങ്കുവയ്ക്കാൻ കാരണം..എത്ര വലിയ കലാകാരനായാലും ഔന്നിത്യവും മനുഷ്യസ്നേഹവും ഇല്ലങ്കിൽ അയാൾ ഒരു തികഞ്ഞ പരാജയമായിരിക്കും.

ലോകം കൊരോണ്‍ അ വൈറസ് വ്യാപനത്തിന്റെ ഭയത്തില്‍ കഴിയുകയാണ്. ഈ കോവിഡ് കാലത്ത് തന്റെ സുരക്ഷയെക്കുറിച്ച് അന്വേഷിച്ച മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് സംവിധായകൻ ആലപ്പി അഷ്റഫ്. ഒരു മികച്ച കലാകാരൻ എന്നും മികച്ച മനുഷ്യസ്നേഹിയായിരിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് മമ്മൂട്ടിയെന്നും അഷ്റഫ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.

ആലപ്പി അഷ്റഫിന്റെ കുറിപ്പ് 

സ്നേഹത്തിന്റെ മഞ്ഞുതുള്ളി

ഈ കോവിഡ് കാലത്ത് മനസാകെ കലുഷിതമായിരിക്കുമ്പോൾ ഇന്നലെ വൈകിട്ട് മനസിലൊരു മഞ്ഞുതുള്ളി പതിഞ്ഞു. പഴയ സൗഹൃദത്തിന്റെ കുളിർമയിൽ നിന്നും അപ്രതീക്ഷമായി ഒരു മിസ്ഡ് കോൾ ശ്രദ്ധയിൽപ്പെട്ടു. മമ്മൂട്ടിയുടേതാണ്..

തെറ്റുപറ്റി വന്നതായിരിക്കും എന്നു വിചാരിച്ചപ്പോൾ അതാ വീണ്ടും എത്തി വിളി , സാക്ഷാൽ മമ്മൂട്ടി. അതെ.. എന്റെ സുരക്ഷയെ കുറിച്ച് അന്വേഷിക്കാൻ. സേഫാണോ, ഈ പ്രതിസന്ധിയെ എങ്ങിനെ അഭിമുഖീകരിക്കുന്നു, ക്ഷേമാന്വേഷണം, കുടുബവിശേഷം, എന്തെങ്കിലും സഹായം ആവശ്യമുണ്ടോ..?. എല്ലാത്തിനും നന്ദി പറഞ്ഞപ്പോൾ..
പിന്നെ അദ്ദേഹത്തിന്റെ ഒത്തിരി വിശേഷങ്ങളെല്ലാം ഇങ്ങോട്ടും പറഞ്ഞു.

ഇത് എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളോട് പങ്കുവയ്ക്കാൻ കാരണം..എത്ര വലിയ കലാകാരനായാലും ഔന്നിത്യവും മനുഷ്യസ്നേഹവും ഇല്ലങ്കിൽ അയാൾ ഒരു തികഞ്ഞ പരാജയമായിരിക്കും. ഒരു മികച്ച കലാകാരൻ എന്നും മികച്ച മനുഷ്യസ്നേഹിയായിരിക്കും. അതിന്റെ ഉത്തമ ഉദഹാരണമാണ് നമ്മുടെ മമ്മൂട്ടി. ബിഗ് സല്യൂട്ട്…

shortlink

Related Articles

Post Your Comments


Back to top button