CinemaGeneralLatest NewsMollywoodNEWS

പന്ത്രണ്ടാം വിവാഹ വാർഷികം ആഘോഷിച്ച് നടൻ യദു കൃഷ്ണൻ

വിവാഹിതരേ ഇതിലേ ഇതിലേ’യിലൂടെയായിരുന്നു യദു മലയാള സിനിമയിൽ അരങ്ങേറിയത്

ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറിയ നടനാണ് യദു കൃഷ്ണൻ. മിനി സ്ക്രീനിലൂടെയാണ് യദു അഭിനയ രാഗത്തേക്ക് എത്തിയത്. മമ്മൂട്ടി ചിത്രമായ ‘ശ്രീധരന്‍റെ ഒന്നാം തിരുമുറിവ്’ എന്ന സിനിമയിലെ ‘ഞങ്ങള്‍ അസ്വസ്ഥരാണ്’ എന്ന കിടിലൻ ഡയലോഗിലൂടെയാണ് യദു പ്രേക്ഷകർക്ക് സുപരിചിതനായത്. ഇന്ന് ട്രോളന്മാർക്കിടയിൽ ഹിറ്റാണ് യദുവിന്റെ ഈ ഡയലോഗ്.  വിവാഹിതരേ ഇതിലേ ഇതിലേ’യിലൂടെയായിരുന്നു യദു മലയാള സിനിമയിൽ അരങ്ങേറിയത്. ശേഷം നിരവധി സിനിമകകളിലും , പിന്നീട് ശ്രദ്ധേയമായ നിരവധി മിനി സ്ക്രീൻ പരമ്പരകളിലും യദു അഭിനയിച്ചിരുന്നു. ഇപ്പോഴിതാ തന്റെ പന്ത്രണ്ടാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് താരം.

ഫേസ്ബുക്കിലൂടെ ഭാര്യയോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് നടൻ വിവാഹ വാര്‍ഷികം ആഘോഷിക്കുന്നത്. നിരവധി പേരാണ് താരത്തിന് ആശംസകൾ നേർന്ന് എത്തിയിരിക്കുന്നത്.

 

shortlink

Post Your Comments


Back to top button