CinemaLatest News

ലോക്ക് ഡൗൺ എനിക്ക് ആദ്യമായല്ല കേട്ടോ; വിശേഷം പങ്കുവച്ച് ശ്വേതാ മേനോൻ

പുറത്തു പോകുന്നതിനെക്കാള്‍ പ്രയാസം അതിനുള്ള തയ്യാറെടുപ്പാണ്

തന്റെ ലോക്ഡൗണ്‍ അനുഭവങ്ങള്‍ പങ്കുവെച്ച് നടി ശ്വേത മേനോന്‍,, വീട്ടിലിരിക്കാനും വീട്ടുകാര്‍ക്കൊപ്പം ഇരിക്കാനും തനിക്ക് ഏറെ ഇഷ്ടമാണെന്നും അതുകൊണ്ട് ലോക്ക്ഡൗണില്‍ തനിക്ക് ബോറടിയില്ലെന്നുമാണ് ശ്വേത പറയുന്നത്.

ശരിക്കും ‘ജീവിതം മാറിയിട്ടുണ്ട്,, ഇപ്പോള്‍ നാല് ദിവസം കൂടുമ്പോള്‍ ഞാനോ ശ്രീയോ സാധനങ്ങള്‍ വാങ്ങിവരും,, പുറത്തു പോകുന്നതിനെക്കാള്‍ പ്രയാസം അതിനുള്ള തയ്യാറെടുപ്പാണ്,, തിരക്കൊഴിഞ്ഞപ്പോള്‍ മറ്റു വീടുകളിലേത് പോലെ ഞങ്ങളുടേതും ഒരു സാധാരണ ജീവിതമായി, ഞാനും ശ്രീയും വഴക്കടിക്കും. പിന്നീട് സ്നേഹിക്കും. മകള്‍ക്കൊപ്പം കളിക്കും,, ശ്രീയുടെ ഗാര്‍ഡനിങ് ആസ്വദിക്കും. കുടുംബാംഗങ്ങളോട് പഴയ കഥകള്‍ പറഞ്ഞിരിക്കുന്നതും, മകളുടെ കളിചിരികളാസ്വദിക്കുന്നതും വലിയ സന്തോഷങ്ങളാണ്. അതുകൊണ്ട് എന്റെ ലോക്ക്ഡൗണ്‍ കാലം ആനന്ദകരമാണ്.’

എന്നാൽ ‘ജീവിതത്തില്‍ മുമ്പും ഞാന്‍ ലോക്ക്ഡൗണ്‍ അനുഭവിച്ചിട്ടുണ്ട്,, ബിഗ്ബോസിന്റെ ആദ്യ സീസണില്‍ 35 ദിവസമാണ് പുറം ലോകവുമായി ബന്ധമില്ലാതെ ജീവിച്ചത്,, അതൊക്കെ വെച്ചു നോക്കുമ്പോള്‍ ഇതൊക്കെയെന്ത്,, ലോകത്തിന് വേണ്ടി നമുക്കിപ്പോള്‍ ചെയ്യാനാകുന്ന ഏറ്റവും വലിയ കാര്യം, സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും പറയുന്നതനുസരിച്ച് വീട്ടിലിരിക്കുക എന്നതാണെന്നും താരം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button