മലയാളം ടെലിവിഷന്‍ ചാനലില്‍ ചര്‍ച്ചയായ ഒരു ഷോയാണ് ബിഗ് ബോസ്. മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് സീസണ് 2 വിനു തുടക്കം മുതല്‍ പല പ്രതിസന്ധികളും വന്നിരുന്നു. കൊറോണ വൈറസ് വ്യാപിനത്തോടെ എഴുപത്തിയഞ്ചാം ദിനം ഷോ നിര്‍ത്തുകയും ചെയ്തു. എന്നാല്‍ അതിന് തൊട്ട് മുന്‍പ് ഡോ.രജിത് കുമാര്‍ ഷോയില്‍ നിന്നും പുറത്തായത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
സഹമത്സരാര്‍ഥിയായിരുന്ന രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതിനെ തുടര്‍ന്നാണ് ഷോയില്‍ നിന്നും രജിത്തിനെ പുറത്താക്കിയത്. രേഷ്മയോട് അദ്ദേഹം മാപ്പ് പറഞ്ഞെങ്കിലും വീടിന് ഉള്ളിലേക്ക് പ്രവേശിപ്പിക്കാന്‍ സമ്മതിച്ചിരുന്നില്ല. ഇതോടെ വലിയ വിമര്‍ശനങ്ങളായിരുന്നു ഷോ യുടെ അണിയറ പ്രവര്‍ത്തകര്‍ക്കും ചാനലിനും നേരിടേണ്ടി വന്നത്. അതിനു ശേഷം പുറത്തെത്തിയ രജിത് കുമാറിന് വിമാനത്താവളത്തില്‍ മികച്ച സ്വീകരണം നല്‍കിയിരുന്നു. കൊറോണയുടെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ തെറ്റിച്ചു കൊണ്ട് വലിയ ഒരു ആള്‍ക്കൂട്ടം വിമാനത്താവളത്തില്‍ എത്തിയത് വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ആ വിഷയത്തില്‍ പ്രതികരണവുമായി നടനും ബിഗ് ബോസിലെ മത്സരാര്‍ഥിയുമായ പരീക്കുട്ടി രംഗത്ത്. വിമാനതാവളത്തില്‍ രജിത്തിനെ സ്വീകരിക്കാന്‍ പരീക്കുട്ടിയും എത്തിയിരുന്നു.
ഇന്സ്റഗ്രാമില് പങ്കുവച്ച കുറിപ്പിലൂടെയാണ് പരീക്കുട്ടിയുടെ പ്രതികരണം… ” ‘The day of DRK. ഡേ ഓഫ് ഡിആര്‍കെ എയര്‍പോര്‍ട്ടില്‍ സാറിനെ കാണാന്‍ വന്നവരുടെ കുട്ടത്തില്‍ ഇന്‍ജെസ്റ്റിസ് എവിക്ഷന്റെ ഞെട്ടലില്‍ അതിന്റെ വിഷമത്തില്‍ ഞാനും ഉണ്ടായിരുന്നു. എന്നെ പോലെ തന്നെ നല്ല വിഷമത്തില്‍ ആയിരിന്നു എല്ലാവരും പക്ഷെ ഡോ. രജിത് കുമാറിനെ നേരിട്ട് കാണാന്‍ പോകുന്നതിന്റെ ത്രില്ലിങ്ങും ഉണ്ട്. എനിക്കും കേസ് വന്നു. സ്റ്റേഷന് ജാമ്യം അന്ന് തന്നെ എടുത്തു അവിടെ കൊറോണ ആണെന്ന് അറിഞ്ഞോണ്ട് ആള്‍ക്കൂട്ടം ഉണ്ടാക്കാന്‍ ആരും പ്ലാന്‍ ചെയ്തിരുന്നില്ല.
ഒരു പക്ഷെ ഇന്ജെസ്റ്റിസ്് ആയിട്ടുള്ള എവിക്ഷന് ആയത് കൊണ്ടാകാം അവിടെ വിജയിച്ചു വന്നവരേക്കാള്‍ കൂടുതല്‍ ജനങ്ങള്‍ മൂന്നു മണിക്കൂര്‍ കൊണ്ട് എയര്‍പോര്‍ട്ടില്‍ തിങ്ങി നിന്നത്. അവിടെ വന്നവരില്‍ സര് ആയിട്ട് ഡയറക്റ്റ് കണ്ണക്ഷന്‍ ഉള്ളത് ഞാന്‍ മാത്രം ആയത് കൊണ്ട് വേറെ ആരും അവിടെ വന്നില്ലെങ്കിലും ഞാന്‍ ഉണ്ടാകണമെന്ന് ഉറപ്പ് ഉണ്ടായിരിന്നു. വന്നപ്പോള്‍ ഞാന്‍ ഞെട്ടി അത്രയും ആളുകള്‍ ഒരു പക്ഷെ കൊറോണ എത്ര മാത്രം പവര്‍ഫുള്‍ ആണെന്ന് അറിയാതെ വന്നവരുമുണ്ട്.
അതിനേക്കാള്‍ ഉപരി നമ്പര്‍-1 റിയാലിറ്റി ഷോ ബിഗ് ബോസ്സിന്റെ ടോപ് ഗെയിമര്‍ രജിത് കുമാറിനെ സ്നേഹിക്കുന്നവരുടെ ആഴം കൂടി അറിയാന്‍ കഴിഞ്ഞ ദിവസം drk… drk… drk.. ഇങ്ങനെ അദ്ദേഹത്തിന്റെ പേര് നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ അലയടിച്ചു ഞാന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ബഹുമാനവും സ്നേഹവും നിറഞ്ഞ ആഹ്ലാദ പ്രകടനങ്ങള്‍.
സര് വന്നത് കൊറോണ കാരണം ബിഗ് ബോസ്സ് പിരിച്ചു വിട്ടതിന് ശേഷം വന്നതാണെങ്കില്‍ ആ ദിവസത്തിന്റെ അത്ര മാസ്സ് കിട്ടില്ലായിരുന്നു. അതുകൊണ്ട് എല്ലാം നല്ലതിന് ആയിരിന്നു അഭിവാദ്യങ്ങള്‍ രജിത് സര്. പഴയ തലമുറയെ പുതിയ തലമുറയ്ക്ക് ഓര്‍മിപ്പിക്കുന്നതിന്. ദിലീപേട്ടന് ബൈല്‍ കിട്ടി വന്നതിന് ശേഷം ഞാന്‍ കണ്ട രണ്ടാമത്തെ മാസ്സ് എന്‍ട്രി ഓഫ് ഡിആര്‍കെ. ഡോ. രജിത് കുമാര്‍. രജിത് ആര്‍മിക്ക് ഒരു കോടതി ഉണ്ട് അതിലേ സത്യവും നീതിയും രജിത് ഏട്ടന് തന്നയാണ്. സ്റ്റേ സേഫ് സ്റ്റേ ഹോം. ”പരീക്കുട്ടി പറയുന്നത്.
Post Your Comments