GeneralHollywoodLatest NewsWorld Cinemas

ഇടതു കാലിൽ രക്തം കട്ടപിടിച്ചു; കൊറോണ ബാധയെ തുടർന്നു നടന്റെ കാൽ മുറിച്ചു കളയുന്നു

കൊറോണ ബാധയെ തുടര്‍ന്ന് മാര്‍ച്ച്‌ 31 നാണ് നികിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ലോകം മുഴുവന്‍ കൊറോണ വൈറസ് വ്യാപനമാണ്. ഒന്നര ലക്ഷത്തോളം ആളുകള്‍ മരണപ്പെട്ടു. ഈ സാഹചര്യത്തില്‍ പല രാജ്യങ്ങളും ലോക്ക് ഡൌണിലാണ്. കൊറോണ ബാധയെ തുടര്‍ന്നുണ്ടായ സങ്കീര്‍ണ പ്രശ്നങ്ങളെ തുടര്‍ന്ന് പ്ര മുഖ നടന്റെ കാല്‍ മുറിച്ചു കളയുന്നു.

ടിവി സീരിസുകളിലൂടെ പ്രശസ്തനായ നിക് കോര്‍ഡെറോവിന്റെ ഇടതു കാലാണ് മുറിച്ചു കളയേണ്ടി വരുന്നത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ അ​മാ​ന്‍​ഡ ക്ലൂ​ട്ട്സാ​ണ് ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ ഇ​തു സം​ബ​ന്ധി​ച്ച വി​വ​രം ശ​നി​യാ​ഴ്ച പു​റ​ത്തു ​വി​ട്ട​ത്. ന​ട​ന്‍റെ ഇ​ട​തു​കാ​ലി​ല്‍ ര​ക്തം ക​ട്ട​ പി​ടി​ച്ച​താ​ണ് നി​ല വ​ഷ​ളാ​ക്കി​യ​ത്. ആ​ന്ത​രി​ക ര​ക്ത​സ്രാവ​വും ര​ക്ത​സ​മ്മ​ര്‍​ദ​വും വ​ര്‍​ധി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് കാ​ല്‍ മു​റി​ച്ചു ​ക​ള​യേ​ണ്ടി ​വ​രു​മെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ നി​ര്‍​ദേ​ശി​ച്ച​തെ​ന്ന് അ​മാ​ന്‍​ഡ വ്യക്തമാക്കി

കൊറോണ ബാധയെ തുടര്‍ന്ന് മാര്‍ച്ച്‌ 31 നാണ് നികിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലോസ് ആഞ്ജലിസിലെ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഏതാനും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കൊറോണ സ്ഥിരീകരിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഭാര്യക്കും കുഞ്ഞിനും കൊറോണ ബാധയുണ്ടായില്ല എന്നതും ആശ്വാസ്യകരമാണ്.

shortlink

Related Articles

Post Your Comments


Back to top button