
മലയാള സിനിമയിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തി തെന്നിന്ത്യന്‍ സിനിമയില്‍ താര റാണിയായി മാറിയ നടിയാണ് നയന്‍താര. അഭിനയ മികവിലൂടെ തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ പദവി സ്വന്തമാക്കിയ നയന്‍താരയുടെ കരയറിലെ തുടക്കകാലത്തെ ഓര്‍മ്മകളിലേക്ക് ആരാധകരെ എത്തിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ ചില ചിത്രങ്ങള്‍.
മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയ അനില ജോസഫാണ് വര്‍ഷങ്ങള്‍ക്ക് മുമ്ബുള്ള ഈ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഒരു മാസികയ്ക്ക് വേണ്ടിയുള്ള ഫോട്ടോഷൂട്ടിനിടെ പകര്‍ത്തിയ ചിത്രങ്ങളാണ് ഇവ. ലേഡി സൂപ്പര്‍സ്റ്റാറിന് മേക്കപ്പ് ചെയ്യാന്‍ സാധിച്ചത് ഭാഗ്യമാണെന്ന് അനില പറയുന്നു.
“മേക്കപ്പിനും വളരെ കുറച്ച് ഉത്പന്നങ്ങള്‍ മാത്രമേ ലഭ്യമായിരുന്നൊള്ളു. പലതും വിദേശത്തുനിന്ന് വാങ്ങണമായിരുന്നു. ബ്രൈഡല്‍ മേക്കപ്പിന് ചിലപ്പോള്‍ 500 രൂപയും ചിലപ്പോള്‍ പണം വാങ്ങാതെയുമൊക്കം ഇരുന്നിട്ടുണ്ട്”, അനില കുറിച്ചു.
രജനീകാന്ത് ചിത്രം ദര്‍ബാറായിരുന്നു നയന്താരയുടേ പ്രദര്‍ശനത്തിനു എത്തിയ അവസാന ചിത്രം.
Post Your Comments