റോഡരികില്‍ യുവതിയുടെ പ്രസവമെടുത്ത് കയ്യടി നേടി തിരക്കഥാകൃത്ത് എം ചന്ദ്രകുമാര്‍. ദേശിയ പുരസ്കാരം ഉള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കിയ വെട്രി മാരന്റെ വിസാരണൈ എന്ന സിനിമയ്ക്ക് ആസ്പദമായ ‘ലോക്കപ്പ്’ എന്ന നോവല്‍ എഴുതിയാണ് ഓട്ടോ ചന്ദ്രന് എന്ന എം ചന്ദ്രകുമാര്‍ സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെട്ടത്.
കൊയമ്ബത്തൂരില്വെച്ച് ചൊവ്വാഴ്ചയാണ് സംഭവമുണ്ടാകുന്നത്. പൊതുപ്രവര്ത്തകന് കൂടിയായ ഓട്ടോ ചന്ദ്രന് സിപിഐ പ്രവര്‍ത്തകര്‍ക്കൊപ്പം ലോക്ക്ഡൗണില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്കായി സഹായവുമായി എത്തിയത്. ഈ സമയത്ത് ഒഡിഷ സ്വദേശിയായ 26കാരി യുവതി പ്രസവവേദനയുമായി സി.പി.ഐ. ഓഫീസിനുസമീപം 108 ആംബുലന്‍സ് കാത്ത് നില്‍ക്കുകയായിരുന്നു.
ആംബുലന്‍സ് വരാതിരുന്നതോടെയാണ് പ്രസവഡ്യൂട്ടി ഓട്ടോ ചന്ദ്രന് ഏറ്റെടുത്തത്. ഭര്‍ത്താവിന്റെ മടിയിലിരുന്ന് കരഞ്ഞ യുവതിയുടെ പ്രസവമെടുക്കാന്‍ അദ്ദേഹം സഹായിക്കുകയായിരുന്നു. ആണ്‍കുഞ്ഞിനാണ് യുവതി ജന്മം നല്‍കിയത്. സ്ഥലത്തെത്തിയ മകള്‍ ജീവയോട് വൃത്തിയുള്ള ഒരു കത്തി പൊക്കിള്‍ക്കൊടി മുറിക്കാന്‍ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. അപ്പോഴേക്കും ആംബുലന്‍സ് എത്തിയിരുന്നു. തുടര്‍ന്ന് ആംബുലന്‍സിലെ ആരോഗ്യപ്രവര്‍ത്തകരെത്തി പൊക്കിള്‍ക്കൊടി മുറിച്ച് അമ്മയെയും കുഞ്ഞിനെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മകള്‍ തന്നെയാണ് ഫേയ്സ്ബുക്കിലൂടെ വിവരം ലോകത്തെ അറിയിച്ചത്.
Post Your Comments