നടി താരകല്യാണിന്റെ മകള്‍ സൗഭാഗ്യയും നര്ത്തകന് അര്‍ജ്ജുനും തമ്മിലുള്ള വിവാഹം അടുത്തിടെയാണ് നടന്നത്. ഇരുവരും ടിക് ടോക്കിലും സജീവമാ നു. അടുത്തിടെ ജെബി ജംഗക്ഷനില്‍ കുടുംബസമേതം ഇവര്‍ എത്തിയിരുന്നു. സൗഹൃദത്തെക്കുറിച്ചും അത് പ്രണയത്തിലേക്കും വിവാഹത്തിലേക്കുമൊക്കെ എത്തിയതിനെക്കുറിച്ചുമായിരുന്നു സൗഭാഗ്യയും അര്‍ജ്ജുനും പങ്കുവച്ചത്. ഈ ഷോയില്‍ സൗഭാഗ്യയുടെ തനിക്ക് ഇഷ്ടമല്ലാത്ത സ്വഭാവത്തെക്കുറിച്ചും അര്ജ്ജുന് പങ്കുവച്ചു.
സൗഭാഗ്യയുടെ സ്വഭാവത്തില്‍ ഇഷ്ടമല്ലാത്ത കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അര്‍ജുന്റെ മറുപടി ഇങ്ങനെയായിരുന്നു. ”ഈ ബഡ്സ് കൊണ്ട് എല്ലായിടത്തും ഇടും. ഈ മറുപടി കേട്ട് എല്ലാവരും ചിരിക്കുകയായിരുന്നു. 24 മണിക്കൂറും ഒരു ബഡ്സും പിടിച്ച് ഇരിക്കും. അത് എവിടെയെങ്കിലും വെച്ചിട്ട് പോവും, ഒരാവശ്യവുമില്ല. എന്താണ് സംഭവമെന്ന് ചോദിച്ചാല്‍ ചെവിയില്‍ ഭയങ്കരമെന്ന് പറയും, നോക്കുമ്ബോള്‍ ഒന്നും ഉണ്ടാവില്ലെന്നും” അര്ജുന് പറയുന്നു.
വെറുതെ ബഡ്സ് കൊണ്ട് നടക്കും, ഫോണിനിടയിലും ഉണ്ടാവും. ഇതിനിടയിലുണ്ടായിരുന്നു ഇന്നലെ വരെ. ഈ ഷോയില്‍ വരുന്നോണ്ട് മാത്രം മാറ്റിയതാണ്. വേറൊന്നും പറയാനില്ലാത്തത് കൊണ്ടാണ് ഇത് പറഞ്ഞതെന്നായിരുന്നു താര കല്യാണ്‍ പറഞ്ഞത്.
Post Your Comments